സ്വന്തം ലേഖകന്‍: ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നവാസുദീന്‍ സിദ്ദിഖി പറയുന്നത്.
16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം തന്നെ മുസ്ലീമും ക്രിസ്ത്യനും സിഖും ബുദ്ധിസ്റ്റും അതുപോലെ മറ്റുമതക്കാരനുമാണ് താനെന്നും നവാസുദീന്‍ പറയുന്നു. പക്ഷെ എന്റെ ആത്മാവ് പരിശോധിച്ചപ്പോള്‍ ഞാന്‍ 100 ശതമാനം കലാകാരനാണെന്ന് മനസിലായെന്നും നവാസുദീന്‍ സിദ്ദിഖി വ്യക്തമാക്കുന്നു.
വെള്ളക്കടലാസില്‍ എഴുതി ഉയര്‍ത്തിക്കാണിച്ചാണ് സിദ്ദിഖി ഇത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. വീഡിയോയില്‍ സംഭാഷണങ്ങളില്ല. ആദ്യം നീല നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചെത്തുന്ന നവാസുദ്ദീന്‍, താന്‍ ആരാണെന്ന് വ്യക്തമാക്കുന്നു. ശേഷം ഡിഎന്‍എ ടെസ്റ്റ് നടത്തിയെന്നും അതില്‍ നിന്നും തന്റെ മതമേതാണെന്ന് വ്യക്തമായെന്നും സിദ്ദിഖി പറയുന്നു. ഇതിന് ശേഷം വെള്ള കുര്‍ത്തയും കാവി നിറത്തിലുള്ള ഷാളും ധരിച്ചെത്തുന്ന സിദ്ദിഖി താന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് പറയുന്നു.
തുടര്‍ന്ന് മുസ്‌ലീം, സിഖ്, ക്രിസ്ത്യന്‍ വേഷങ്ങള്‍ ധരിച്ചെത്തി 16.66 ശതമാനം ആ മതക്കാരനാണെന്നും പറയുന്നു. ബാക്കി 16.66 ശതമാനം ലോകത്തിലെ മറ്റ് മതങ്ങളിലും താന്‍ ഉള്‍പ്പെടുന്നു എന്ന് പറയുകയാണ് അദ്ദേഹം. ഒടുവില്‍ തന്റെ ആത്മാവ് പരിശോധിച്ചപ്പോള്‍ താന്‍ 100 ശതമാനം കലാകാരനാണെന്ന് മനസിലായെന്നും സിദ്ദിഖി പറയുന്നു. മാനേജര്‍ ഷമാസ് എന്‍ സിദ്ദിഖിയുമായി ചേര്‍ന്നാണ് നവാസുദ്ദീന്‍ വീഡിയോ നിര്‍മ്മിച്ചത്. തന്റെ ട്വിറ്ററിലാണ് സിദ്ദിഖി വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല