സ്വന്തം ലേഖകന്‍: ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആത്മകഥയായിരുന്നു സിദ്ധിഖിയുടേത്. എന്നാല്‍ ഒന്നിനു പുറമെ ഒന്നായി മുന്‍ കാമുകിമാര്‍ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സിദ്ദിഖി പുസ്തകം പിന്‍വലിച്ചത്.
തുറന്നു പറച്ചിലിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുത്തപ്പോള്‍ മുന്‍ കാമുകിമാരോട് മാപ്പു പറഞ്ഞ് ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയര്‍ എന്ന ആത്മകഥ അദ്ദേഹം പിന്‍വലിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിഹാരിക സിംഗാണ് സിദ്ധിഖിയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള ചൂടന്‍ വിവരണങ്ങള്‍ പരാമര്‍ശങ്ങള്‍ ആത്മകഥയില്‍ ഉണ്ടായിരുന്നു.
നിഹാരികക്കു പിന്നാലെ സുനില്‍ രാജ്‌വാറും ആരോപണവുമായി വന്നു. പുസ്തകത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം സിദ്ദിഖ്വി ഇല്ലാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചെഴുതുകയാണെന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശനത്തിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുക കൂടി ചെയ്തതോടെ സിദ്ദിഖി മാപ്പു പറച്ചിലുമായി രംഗത്തെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല