1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2022

സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനം കാരണം വിമാനം ഇറക്കുന്നതിനുള്ള പ്രയാസത്തിന് അറുതിവരുത്താൻ ഗഗൻ സംവിധാനം ഏർപ്പെടുത്തുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഉപഗ്രഹ സഹായത്തോടെ വിമാനങ്ങൾ ഇറക്കാൻ ഉള്ള പരീക്ഷണ പറക്കൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി പൂർത്തിയാക്കി.

ഇതോടെ ഇന്ത്യയിൽ ഗഗൻ പരീക്ഷണപ്പറക്കൽ നടത്തിയ ആദ്യത്തെ വിമാനത്താവളവുമായി കണ്ണൂർ വിമാനത്താവളം മാറി. ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്‍മെന്‍റഡ് നാവിഗേഷൻ എന്ന ഗഗൻ സംവിധാനം ഐഎസ്ആർഒയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും 774 കോടി രൂപ ചിലവഴിച്ചാണ് നടപ്പാക്കുന്നത്.

ഐഎസ്ആർഒ ഉപഗ്രഹങ്ങളിൽ നിന്നുള്ള സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനങ്ങൾ ഇറക്കുക. പ്രധാനമായി കാലാവസ്ഥാ വ്യതിയാനം കാരണം വിമാനം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഗഗൻ സംവിധാനം ഉപയോഗിക്കുക. എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.

ക്യാപ്റ്റൻമാരായ അനൂപ് കച്ചറു, ശക്തി സിംഗ് എന്നിവരാണ് വിമാനം പറത്തിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഷംസീർ സിംഗ്, എൽ ഡി മൊഹന്തി, നവീൻ ദുടി, വിമാനത്താവളം ഓപ്പറേഷൻ ഹെഡ് രാജേഷ് പൊതുവാൾ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

ഉടൻ തന്നെ പരീക്ഷണപ്പറക്കലിന്‍റെ റിപ്പോർട്ട് ഡിജിസിഎക്ക് കൈമാറും. ഡിജിസിഎ ആണ് ആധുനിക സംവിധാനം നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.