പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി നയന്‍താര. എന്നാല്‍ സിനിമയില്‍ നടിയായി മാത്രം നില്‍ക്കാന്‍ നയന്‍സിന് താല്‍പര്യമില്ല. സിനിമാ സംവിധാനത്തിലും ഒരു കൈ നോക്കാനാണ് തീരുമാനം. അതിനായുള്ള പരീശീലവും തുടങ്ങിക്കഴിഞ്ഞു.
സംവിധാനും പഠിക്കാനും വിഷ്ണുവിനെ സഹായിക്കാനുമുള്ള നയന്‍സിന്റെ ഉത്സാഹം അജിത്തിനെയുഅത്ഭുതപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ തമിഴ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി അഭിനയിച്ചു വരുന്ന നയന്‍സ് അഭിനയത്തോടൊപ്പമാണ് സംവിധാന പരിശീലനവും നടത്തുന്നതെന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ നയന്‍താരയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നയന്‍താര അസിസ്റ്റന്റായതില്‍ വിഷ്ണുവര്‍ദ്ധനും സന്തോഷത്തിലാണ്. സംവിധാനും പഠിക്കാനും വിഷ്ണുവിനെ സഹായിക്കാനുമുള്ള നയന്‍സിന്റെ ഉത്സാഹം അജിത്തിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നല്ല നിരീക്ഷണപാടവമുള്ള നയന്‍സ് കാര്യങ്ങള്‍ വേഗം പഠിച്ചെടുക്കുന്നുണ്ടെന്നാണ് സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
അജിത്, നയന്‍താര, ആര്യ, താപ്‌സി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ്. നേരത്തെ വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത അജിത് നായകനായ ‘ബില്ല’ യിലും നയന്‍താര നായികയായിരുന്നു.
വേഗത്തില്‍ സംവിധാനം പഠിച്ച് നയന്‍സ് സ്വന്തമായി സിനിമ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല