1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2012

നയന്‍താര-പ്രഭുദേവ പ്രണയകഥയ്ക്ക് അന്ത്യമായോ? കഴിഞ്ഞ കുറെനാളുകളായി മാധ്യമങ്ങളില്‍ പതിവായി പത്യക്ഷപ്പെടുന്നൊരു ചോദ്യമാണിത്. പ്രണയജോഡികളുടെ പുതിയ വിശേഷങ്ങളെപ്പറ്റി ഒന്നും കേള്‍ക്കാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്.

ഓരോ തവണയും ഇങ്ങനെ ചോദ്യമുയരുന്നതിന് പിന്നാലെ ഈ പ്രണയിനികള്‍ ഒന്നിച്ച് സമയം ചെലവഴിച്ചതിന്റെ വിശേഷങ്ങളും പുറത്തുവരാറുണ്ടെന്നത് മറ്റൊരു കാര്യം. അടുത്തിടെ ഇരുവരും ചെന്നൈയിലെ ബോട്ട് ക്ലബ് ഏരിയയിലുള്ളപുതിയ വീട്ടിലേക്ക് താമസം മാറിയതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ നയന്‍താര പുതിയ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് പുതിയ ഊഹാപോങ്ങള്‍ക്ക് വഴിതെളിച്ചിരിയ്ക്കുകയാണ്. പ്രണയം തകര്‍ന്നെന്നും അതിനാലാണ് നയന്‍സ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നുമാണ് പുതിയ ഗോസിപ്പ്.

ഹൈദരാബാദില്‍ കഴിഞ്ഞയാഴ്ച ചാനല്‍ നടത്തി അവാര്‍ഡ് ചടങ്ങില്‍ നിന്നും നയന്‍സ് വിട്ടുനിന്നതും പുതിയ ഗോസിപ്പിന് ശക്തി പകര്‍ന്നിട്ടുണ്ട്.

എന്തായാലും നയന്‍സ് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ദക്ഷിണേന്ത്യന്‍ സിനിമാക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. സിനിമയില്‍ വീണ്ടും സജീവമായാല്‍ 2012ന്റെ താരമായി മാറാന്‍ നയന്‍സിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.