തൃഷയും നയന്‍താരയും തമ്മിലുള്ള ശത്രുത സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്. നയന്‍സും പ്രഭുവും തമ്മില്‍ അകന്ന ശേഷം നടന്ന പ്രഭുവിന്റെ പിറന്നാളാഘോഷത്തില്‍ തൃഷ പങ്കെടുത്തത് വന്‍ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ഭൂലോകം എന്ന തമിഴ് ചിത്രത്തില്‍ നിന്ന് നയന്‍സിനെ തട്ടിമാറ്റിയിരിക്കുകയാണ് തൃഷ. ഭൂലോകത്തില്‍ അമലപോളിനെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അമലയെ മാറ്റി നായികാപദവി നയന്‍സിന് നല്‍കി. ഒരുകാലത്ത് നയന്‍സിന്റെ മിത്രവും പിന്നീട് ശത്രുവുമായ തൃഷയുടെ പേരാണ് ഇപ്പോള്‍ ഭൂലോകത്തിലെ നായികയുമായി ബന്ധപ്പെട്ടു കോള്‍ക്കുന്നത്.
ചിത്രത്തിലഭിനയിക്കാന്‍ നയന്‍താര വന്‍തുക പ്രതിഫലം ആവശ്യപ്പെട്ടതിന് പുറമേ കോസ്റ്റിയൂമിന്റെ കാര്യത്തിലും ചില ഡിമാന്റുകള്‍ വച്ചത്രേ. ഇതാണ് നയന്‍സിന് പുറത്തേയ്ക്കുള്ള വഴിയൊരുക്കിയതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല