പ്രഭുദേവയുമായുള്ള ഹൃദയബന്ധം നയന്‍താര അവസാനിപ്പിച്ചുകഴിഞ്ഞു. ഇനി പ്രഭുദേവയുടെ ഓര്‍മ്മ പോലും തന്നെ അലോസരപ്പെടുത്തരുതെന്നാണത്രെ നയന്‍സിന്‍റെ തീരുമാനം. അതുകൊണ്ടുതന്നെ ഒരു പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകാന്‍ ഒരുങ്ങുകയാണ് നയന്‍സെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടതു കൈത്തണ്ടയില്‍ ‘പ്രഭു’ എന്ന് പച്ചകുത്തിയത് മായ്ക്കാനാണത്രെ പ്ലാസ്റ്റിക് സര്‍ജറി. പച്ചകുത്തിയത് മായ്ക്കാന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ നയന്‍സ് സര്‍ജറി നടത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ച നയന്‍താര സിനിമാലോകത്തേക്ക് മടങ്ങിവരികയാണ്. നാഗാര്‍ജ്ജുന, അജിത് തുടങ്ങിയവരുടെ പ്രൊജക്ടുകളിലേക്ക് നയന്‍സ് കരാറായിക്കഴിഞ്ഞു. പൂര്‍വകാമുകന്‍ ചിമ്പുവിന്‍റെ പുതിയ ചിത്രത്തിലും നായിക നയന്‍താരയാകുമെന്ന് സൂചനയുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് മുമ്പ് കൈത്തണ്ടയിലെ ‘പ്രഭു’ എന്ന പച്ചകുത്തല്‍ ഒഴിവാക്കാനാണ് നയന്‍സ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല