തെന്നിന്ത്യന്‍ ഗ്ളാമര്‍താരം സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം തമിഴില്‍ എടുക്കുന്നു. ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് പതിപ്പില്‍ നയന്‍താര നായികയാകുമെന്നാണ് സൂചന. ഹിന്ദി പതിപ്പില്‍ വിദ്യാബാലനായിരുന്നു നായിക. സില്‍ക്ക് സ്മിതയുടെ ദുരന്തപൂര്‍ണമായ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും നേടിയിരുന്നു.
അതേസമയം ചിത്രം തമിഴില്‍ റിമേക്ക് ചെയ്യുമ്പോള്‍ അനുഷ്ക്ക നായികയാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് അനുഷ്ക്ക തന്നെ ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. നയന്‍താര നായികയായി അഭിനയിക്കണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം. അഭിനയപ്രാധാന്യമേറിയ വേഷമായതിനാല്‍ നയന്‍സ് ഈ ഓഫര്‍ സ്വീകരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഒരുപക്ഷെ നയന്‍താര തയ്യാറായില്ലെങ്കില്‍ നിഖിതയെ പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രഭുദേവയുമൊത്തുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നയന്‍സ്. ഭൂപതി പാണ്ഡ്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപിചന്ദിന്റെ നായികയായാണ് നയന്‍താരയുടെ മടങ്ങിവരവ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ 25ന് സ്വിസ്റ്റര്‍ലന്‍ഡില്‍ ആരംഭിക്കും. അതിനുശേഷം പഴയ കാമുകന് ചിമ്പുവിന്റെ നായികയായും അജിത്തിനെയും ആര്യയെയും നായകന്മാരാക്കി വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയന്‍താര അഭിനയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല