1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

നയന്‍താരയുമായുള്ള വിവാഹം രഹസ്യമാക്കില്ലെന്ന്‌ പ്രഭുദേവ. ഇന്റര്‍നെറ്റിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളിലും വരുന്ന വിവാഹ വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഉചിതമായ സമയത്ത്‌ വിവാഹ തീയതി പ്രഖ്യാപിക്കും. വിവാഹം തങ്ങളുടെ മാതാപിതാക്കളുടെ ആശിര്‍വാദത്തോടെയാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

നയന്‍താര പുതിയ സിനിമകള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തകളോട്‌ മികച്ച അവസരം ലഭിച്ചാല്‍ തുടര്‍ന്നും അഭിനയിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഈയടുത്ത കാലത്ത്‌ ചെന്നൈയിലെ ആര്യസമാജം ക്ഷേത്രത്തില്‍ വച്ച്‌ നയന്‍താര ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഇപ്പോള്‍ വിവാഹ ജീവിതത്തിന്‌ അനുഗ്രഹം തേടി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്‌ നയന്‍സ്‌ .

രാംലതയുമായുളള 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച ശേഷമാണ്‌ പ്രഭുദേവ നയന്‍താരയെ വിവാഹം കഴിക്കാനൊരുങ്ങിയത്‌ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.