1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

പ്രണയവര്‍ണ്ണങ്ങളുടെ ദിവസങ്ങള്‍ അവസാനിക്കുകയും വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുകയും ചെയ്യുന്ന നയന്‍‌താരയിപ്പോള്‍ ദുഃഖമൂകയല്ല. പഴയതെല്ലാം മറന്ന് വീണ്ടും പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ നയന്‍‌താര. ഇതിന് മുന്നോടിയായി, താനും പ്രഭുദേവയും പിരിയാന്‍ ഉണ്ടായ കാരണത്തെ പറ്റി ഒരു തമിഴ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നയന്‍‌താര തുറന്നടിച്ചിരിക്കുന്നു.

“പ്രഭുദേവയെ ഞാന്‍ വെറുക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. പ്രഭുദേവയോട് ഞാന്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തി. എന്നാല്‍ പ്രഭുദേവ എന്നോടത് ചെയ്യുകയുണ്ടായില്ല. 100 ശതമാനവും ഞാന്‍ വിശ്വസ്തയായിരുന്നു. എന്നാല്‍ ആ വിശ്വസ്തതയ്ക്ക് പ്രഭുദേവ തരിമ്പ് പോലും മൂല്യം കല്‍‌പ്പിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. അകലുകയല്ലാതെ വെറെ വഴി എനിക്ക് ഉണ്ടായിരുന്നില്ല.”

“പ്രണയത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി ചിലതൊക്കെ ഞാന്‍ ത്യജിക്കുകയും ചെയ്തു. എങ്കിലും, വിവാഹം വരെ എത്തിയ ഞങ്ങളുടെ പ്രണയം തകര്‍ന്നു. ഞങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, എത്രയോ പേരുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നു.”

“പ്രണയത്തിലായാലും വിവാഹത്തിലായാലും പങ്കാളികള്‍ക്ക് പരസ്പരം ശരിക്ക് മനസിലാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഇതൊക്കെ ഒരു പരിധിക്കുള്ളില്‍ സംഭവിക്കണം. പരിധി കടന്നാല്‍ പ്രണയമായാലും വിവാഹമായാലും തകരും.”

“പ്രഭുദേവയുടെ ചില പ്രവര്‍ത്തികള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രശ്നം വരുമ്പോള്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല അല്ലെങ്കില്‍ അതിനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല എന്നും പറയാം. ലോകത്തില്‍ മാറ്റമില്ലാത്തത് മാറ്റം മാത്രമാണ്. ജനങ്ങള്‍ മാറുന്നു, സാഹചര്യങ്ങള്‍ മാറുന്നു, നമ്മുടെ പ്രവര്‍ത്തികള്‍ മാറുന്നു. ഇത്തരം ഒരു മാറ്റമാണ് എന്നെ പ്രഭുദേവയില്‍ നിന്ന് അകറ്റിയത്.”

“ഞാന്‍ പ്രഭുദേവയെ ഉപേക്ഷിച്ചതിന് പല കാരണങ്ങള്‍ ഉണ്ടാകാം. അതെല്ലാം എന്റെ സ്വകാര്യ വിഷയമാണ്. കാരണങ്ങളെ പറ്റി ഒന്നും പറയാന്‍ ഞാനാളല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജനങ്ങളോട് വെളിപ്പെടുത്തേണ്ട ബാധ്യത എനിക്കില്ല.”

“എന്നെപ്പറ്റി മാധ്യമങ്ങള്‍ എന്തൊക്കെയാണ് പറഞ്ഞ് നടന്നിരുന്നത്. എന്നാല്‍ ഞാന്‍ ഒരു ആരോപണത്തിനും ഗോസിപ്പിനും മറുപടി നല്‍‌കിയില്ല. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. പ്രണയം തകര്‍ന്നിരിക്കുന്നു. ഒരു ബന്ധം ശരിയല്ലെങ്കില്‍ നമ്മളും മാറുന്നത് സ്വാഭാവികമല്ലേ?” – നയന്‍‌താര ചോദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.