സ്വന്തം ലേഖകന്‍: സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം. മലയാളത്തില്‍ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയന്‍താര. 2003 ലെ ക്രിസ്മസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്.
പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് മുന്‍നിരയിലേക്ക് എത്തും മുന്‍പേ നയന്‍സ് തമിഴിലേക്ക് ചേക്കേറി. ശരത്കുമാറിന്റെ നായികയായെത്തിയ അയ്യ വന്‍ വിജയം നേടിയതോടെ കൈ നിറയെ ചിത്രങ്ങളായി. ഇടക്ക് മമ്മൂട്ടിയുടെ നായികയായി തസ്‌കര വീരനിലും രാപ്പകലിലും അഭിനയിച്ചു. സൂര്യയുടെ ഗജിനിയിലൂടെ ഗ്ലാമര്‍ റോളുകളിലേക്ക് നയന്‍താര തിരിഞ്ഞു. ശ്രീരാമരാജ്യം എന്ന പുരാണകഥ പറയുന്ന ചിത്രത്തില്‍ നയന്‍താര സീതയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
സീതയുടെ വേഷം നയന്‍താരയെ പോലൊരു ഗ്ലാമര്‍ നടി ചെയ്യുരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയത് വിവാദത്തിനും വഴിതുറന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖിന്റെ ബോഡിഗാര്‍ഡിലൂടെ നയന്‍താര മലയാളത്തിലേക്ക് നായികയായി തിരിച്ചെത്തി. പിന്നീട് ആരാധകരെ ആശങ്കയിലാക്കി ഒരു വര്‍ഷത്തെ ഇടവേള. 2013ല്‍ തിരിച്ചെത്തിയത് പുതിയൊരു നയന്‍താരയായിരുന്നു. വെറും ഗ്ലാമര്‍ മാത്രം ഉപയോഗിക്കുന്ന സിനിമകളേയും സംവിധായകരേയും അകറ്റി നിര്‍ത്തിയ താരം സൂക്ഷ്മതയോടെ സിനിമകള്‍ തെരഞ്ഞെടുത്തു.
നയന്‍താരക്ക് വേണ്ടി മാത്രം സിനിമകള്‍ പിറക്കാന്‍ തുടങ്ങിയതോടെ തമിഴ് സിനിമാ ലോകം നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നല്‍കി. അജിത്തിനൊപ്പം കൈകോര്‍ക്കുന്ന വിശ്വാസമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത നയന്‍സ് ചിത്രം. സിനിമയിലെത്തിയതിന്റെ 15 ആം വര്‍ഷവും ക്രിസ്മസും കൊച്ചിയിലെ ഫ്‌ലാറ്റില്‍ കാമുകനും സംവിധായകനുമായ വിഗ്‌നേശ് ശിവനൊപ്പമാണ് നയന്‍താര ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല