സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യര്‍ഥിയുമായി ചുണ്ടു കോര്‍ത്തു, നയന്‍താര വീണ്ടും ചുംബന വിവാദത്തില്‍. മുന്‍പത്തെ വിവാദമെല്ലാം മുതിര്‍ന്നവരുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍ ഇത്തവണ നയന്‍സിനെ കുരുക്കിയിരിക്കുന്നത് കൊച്ചു കുട്ടിയാണെന്ന് മാത്രം. ചുംബനമാണ്. നയന്‍സ് അധ്യാപികയുടെ വേഷം ചെയ്യുന്ന തിരുനാള്‍ എന്ന സിനിമയില്‍ ഒരു സ്‌കൂള്‍ കുട്ടിയുമായുള്ള താരത്തിന്റെ ലിപ്‌ലോക്ക് രംഗമാണ് വിവാദമായിരിക്കുന്നത്.
ലിപ്‌ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം ലിപ്‌ലോക്ക് സീനില്‍ എന്ന് കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് അമ്മയ്‌ക്കെതിരെ ട്രോളുകളുടെ പ്രളയമായിരുന്നു. ഒടുവില്‍ അവര്‍ തന്നെ ചിത്രം നീക്കം ചെയ്തു. മിഠായി നല്‍കി അധ്യാപിക കുട്ടികളില്‍ നിന്നും കവിളില്‍ മുത്തം വാങ്ങുന്നതാണ് രംഗം.
ഇങ്ങിനെ മുത്തം വാങ്ങുന്നതിനിടയില്‍ കുട്ടി താരത്തിന്റെ ചുണ്ടില്‍ ഉമ്മവക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. നടിയുടെ ഗ്ലാമര്‍ കാണിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് കുട്ടികളില്‍ തന്നെ മോശമായ സന്ദേശം നല്‍കുന്ന ഇത് വേണമായിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.
ഈ രംഗം സൂര്യയോ ചിമ്പുവോ പോലെയുള്ള നടന്മാരായിരുന്നു ചെയ്തിരുന്നതെങ്കില്‍ സ്ത്രീ സമൂഹം അടങ്ങിയിരിക്കുമായിരുന്നോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ജീവയുടെ നായികയായിട്ടാണ് നയന്‍സ് തിരുനാളില്‍ പ്രത്യക്ഷപ്പെടുന്നത്.
തമിഴ് സിനിമയില്‍ മുന്‍നിര നായികമാരെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. നയന്‍താരയുടെ തന്നെ ചിമ്പുവുമായുള്ള ഒരു ചുംബന രംഗം ഒരു കാലത്ത് കോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു. അടുത്തിടെയാണ് മറ്റൊരു നായിക കാജല്‍ അഗര്‍വാള്‍ സ്‌ക്രീനിലെ തന്റെ രണ്ടു ചുംബനങ്ങള്‍ പ്രേക്ഷകരെ പറ്റിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല