1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2018

സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവാസ് ഷെരീഫിന് 10 വര്‍ഷം ജയില്‍ ശിക്ഷ; മകള്‍ക്ക് ഏഴ് വര്‍ഷവും മരുമകന് ഒരു വര്‍ഷവും തടവ്. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവിനു വിധിച്ച പാക് അക്കൗണ്ടബിലിറ്റി കോടതി ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫിനെ ഏഴ് വര്‍ഷം തടവിനും മരുമകന്‍ സഫ്ദറിനെ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചു.

തടവ് ശിക്ഷയ്ക്ക് പുറമെ ലണ്ടനിലെ ഷെരീഫിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 1990 കളില്‍ കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാല് ആഡംബര ഫ്‌ളാറ്റുകളടക്കം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് നവാസിനെതിരെയുള്ള കേസ്. പനാമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നവാസിന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്തെത്തിയത്.

പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതിന്റെ രേഖകളാണ് പനാമയിലൂടെ പുറത്തുവന്നത്. മൊസ്‌ക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ വസ്തുക്കള്‍ വാങ്ങി എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ കേസില്‍ നിയമ നടപടി നേരിടേണ്ടി വന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നവാസ് ഷെരീഫിന് പുറത്തു പോകേണ്ടി വന്നിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.