സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്വസ്തിക ചിഹ്നം നിരോധിക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്ത. സ്വസ്തിക ഹിന്ദു, ബുദ്ധ മതവിശ്വാസികള്‍ ആരാധനക്കായി ഉപയോഗിക്കുന്ന മത ചിഹ്നമാണെങ്കിലും അതിന് ഹിറ്റ്‌ലറുടെ നാസി ചിഹ്നത്തോടുള്ള സാമ്യമാണ് നിരോധന നീക്കത്തിന് പിന്നില്‍.
സ്വസ്തികക്ക് നാസികള്‍ ഉപയോഗിച്ചിരുന്ന ചിഹ്നവുമായുള്ള സാമ്യം ക്യാമ്പസിലെ ജൂത വിദ്യാര്‍ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകല്‍ സൃഷ്ടിക്കുന്നു എന്നാണ് അധികൃതരുടെ വാദം. നേരത്തെ ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ ഒരു ജൂത വിദ്യാര്‍ഥി കൈവശം കരുതിയ ഒരു സ്വസ്തിക ചിഹ്നം തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ നോട്ടീസ് ബോര്‍ഡില്‍ സ്ഥാപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ചിഹ്നം കണ്ട അധ്യാപകരില്‍ ഒരാള്‍ അതേതോ തീവ്രവാദി സംഘടനയുടെ ആക്രമണ മുന്നറിയിപ്പാണെന്ന് തെറ്റിധരിച്ച് പോലീസിനെ വിവരമറിയിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും സ്വസ്തിക സ്ഥാപിച്ച വിദ്യാര്‍ഥി പുറത്താക്കല്‍ ഭീഷണി നേരിടുന്നതായാണ് സൂചന.
വിദ്യാര്‍ഥി പുറത്താക്കപ്പെടുകയാണെങ്കില്‍ ഒപ്പം സ്വസ്തിക നിരോധന ഉത്തരവും പുറപ്പെടുവിക്കും. സ്വസ്തിക മാത്രമല്ല, നാസി ചിഹ്നങ്ങളുമായി സാമ്യമുള്ള ഒന്നും തന്നെ ക്യാമ്പവില്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വാഴ്‌സിറ്റി അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല