സ്വന്തം ലേഖകന്‍: ട്രംപിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പരിഷ്‌ക്കരണത്തെ പിന്തുണച്ച് വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യന്‍ പ്രൊഫണലുകളുടെ പ്രകടനം. വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് കുടുംബസമേതം വൈറ്റ് ഹൗസിനു മുന്നില്‍ പ്രകടനം നടത്തിയത്. വൈറ്റ് ഹൗസിനു മുന്നില്‍ ട്രംപിനെ അനുകൂലിച്ചു നടന്നിട്ടുള്ള അപൂര്‍വം പ്രകടനങ്ങളില്‍ ഒന്നാണിത് എന്നതും കൗതുകകരമായി.
കലിഫോര്‍ണിയ, ടെക്‌സസ്, ഷിക്കാഗോ, ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, മാസച്യുസിറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു നൂറുകണക്കിന് ഇന്ത്യക്കാരെത്തി. ഒരു പതിറ്റാണ്ടിലേറെയായി സ്ഥിരതാമസാനുമതി കിട്ടാന്‍ കാത്തിരിക്കുന്നവരുമുണ്ടായിരുന്നു. ഉന്നത തൊഴില്‍ നൈപുണ്യമുള്ള ഇന്ത്യക്കാര്‍ക്കു ഗ്രീന്‍ കാര്‍ഡ് കിട്ടാനുള്ള കാലതാമസം പരിഹരിക്കണമെന്നും രാജ്യം തിരിച്ചു പൗരത്വം അനുവദിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ബാനറുകളും പോസ്റ്ററുകളുമായിട്ടായിരുന്നു പ്രകടനം. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റം ഉള്‍പ്പെടുത്തിയുള്ള ബില്ലിനായി ശ്രമം നടത്തിവരുകയാണെന്നു റിപ്പബ്‌ളിക്കന്‍ ഹിന്ദു സഖ്യത്തിന്റെ നാഷനല്‍ ഡയറക്ടര്‍ കൃഷ്ണ ബന്‍സാല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല