സ്വന്തം ലേഖകന്‍: ജെഎന്‍യു വിഷയത്തില്‍ എന്‍ഡിടിവിയുടെ വ്യത്യസ്തമായ ബ്ലാക്ക് ഔട്ട് പ്രതിഷേധം. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനും തുടര്‍ന്നുണ്ടായ വിവാദത്തില്‍ അഭിഭാഷകരുടെ അതിക്രമത്തിലും മാധ്യമ അവതാരകരുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിക്കാനാണ് ഏന്‍.ഡി.ടിവി വ്യത്യസ്തമായ രീതിയുമായി രംഗത്തെത്തിയത്.
വൈകിട്ട് ഒമ്പതു മണിക്ക് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത നിര്‍ത്തി വെച്ചായിരുന്നു ചാനലിന്റെ പ്രതിഷേധം . ‘യാതൊരു ടെക്‌നിക്കല്‍ പ്രശ്‌നവും സിഗ്‌നല്‍ പ്രശ്‌നവും നിങ്ങള്‍ നേരിടുന്നില്ല. നിങ്ങളുടെ ടി.വിക്കും തകരാറില്ല. പക്ഷേ ഞങ്ങള്‍ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്’. ഈ വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും മറ്റ് ചാനല്‍ അവതാരകരുടെയും അഭിഭാഷകരുടെയും ശബ്?ദങ്ങള്‍ മാത്രം കേള്‍പ്പിക്കുകയുമായിരുന്നു എന്‍.ഡി.ടി.വി.
നേരത്തേ, ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് പ്രമുഖ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അര്‍ണബ് വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.
രാജ്യത്ത് ആദ്യമായാണ് ഒരു ചാനല്‍ ഇത്രയും ശക്തമായൊരു നിലപാടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല