സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍കൊണ്ട് നിരപരാധികളായി മാറിയ ഇരുന്നൂറ് പേരുടെ കാര്യമാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലാണ് ഇത്രയും പേരെ ക്രിമിനലുകളായി മുദ്രകുത്തിയത്. ഇത് കൂട്ടുകക്ഷി മന്ത്രിസഭയിലെ മറ്റൊരു വിവാദമായി മാറുകയാണ്. ഒരു കുറ്റവും ചെയ്യാത്ത ഇവരെ കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.
ക്രിമിനല്‍ റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണ് ഇത്രയും പേരെ ക്രിമിനലുകളായി മുദ്രകുത്തിയ വിവരം പുറത്തുവന്നത്. കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പറ്റിയ പിശകാണ് നിരപരാധികളെ കുറ്റവാളികളാക്കി മാറ്റിയത്. ഒരേ പേരുകളുള്ള രണ്ടുപേരുടെ കാര്യത്തില്‍ ക്രിമിനല്‍ റെക്കോര്‍ഡ് ബ്യൂറോയിലെ കമ്പ്യൂട്ടര്‍ എപ്പോഴും അബന്ധം പറ്റുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങള്‍മൂലം ഓരോ വര്‍ഷവും കുറച്ച് നിരപരാധികള്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിലും കൊലപാതക കുറ്റത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കുറ്റത്തിനോ അകത്തുപോകാന്‍ സാധ്യതയുണ്ട
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല