സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും. സുമയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സുമയുടെ പിന്‍ഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം.
സുമയുടെ മുന്‍ ഭാര്യ കൊസാസന ദ്‌ലാമിനിയും (68) മുന്‍ മന്ത്രിയും പാര്‍ട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ രമാഫോസയും (65) തമ്മിലാണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പോടെ എ.എന്‍.സിയില്‍ പിളര്‍പ്പുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. 2019ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് ബിസിനസ് സമൂഹത്തിന്റെ പിന്തുണയുള്ള സിറിലിന്റെ വാഗ്ദാനം. അഞ്ചുദിനം നീളുന്ന പാര്‍ട്ടി സമ്മേളനത്തില്‍ അയ്യായിരത്തിലേറെ പ്രതിനിധികളാണെത്തിയത്. മുന്‍ ഭാര്യക്കാണ് സുമയുടെ പിന്തുണ. പ്രതിനിധികള്‍ രഹസ്യബാലറ്റിലൂടെയാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല