യു കെ മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധേയമായ നെടുമ്പാശ്ശേരി സംഗമം മേയ് 26 -ന് സ്വിന്‍ഡനില്‍ വച്ചു നടക്കുന്നു. കഴിഞ്ഞ മുന്ന് സംഗമങ്ങളിലും നെടുംബാശ്ശേരി ഭാഗത്ത് നിന്ന് യു കെയില്‍ എത്തിയിരിക്കുന്ന മലയാളികളുടെ നിസ്തുല സഹകരണമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബെര്‍മിംഗ് ഹാമില്‍ വച്ചു നടന്ന സംഗമത്തില്‍ ബഹുമാനപ്പെട്ട നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ്റ് പങ്കെടുക്കുകയും ആ സംഗമത്തില്‍ വച്ച് നെടുംബാശ്ശേരി സംഗമം ഭാരവാഹികളായിരുന്ന പ്രസിഡന്റ്റ് ഡോക്ടര്‍ രാജു ജോര്‍ജ്ജ് , സെക്രട്ടറി അഡ്വക്കേറ്റ് സജീവ് കുരാന്‍ കമ്മിറ്റി അംഗം ശ്രീ ഇഗ്നേഷ്യസ് പേട്ടയില്‍ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഒരു സാമുഹ വിവാഹം നടത്തുന്നതിനു തിരുമാനം എടുക്കുകയും യു കെയിലെ നെടുമ്പാശ്ശേരി സംഗമം അംഗങ്ങളുടെ സഹകരണ ഫലമായി വിജയകരമായി നടത്തിയതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. (ഫോട്ടോ കാണുക)
നെടുമ്പാശ്ശേരി ഭാഗത്ത് നിന്ന് യു കേയിലെത്തിയിരിക്കുന്ന മലയാളികളുടെ സഹകരനത്തോടെ പിറന്ന നാടിനും നാട്ടുകാര്‍ക്കും തങ്ങളാല്‍ കഴിയുന്ന സഹായവും സഹകരണവും ചെയ്യുക വഴി നമ്മുടെ കടമ നിറവേറ്റുന്നതിനുള്ള അവസരം കുടിയാണ് ഈ സംഗമം. നെടുമ്പാശ്ശേരി ഭാഗത്ത് നിന്നുള്ള എല്ലാ മലയാളികളെയും സംഗമ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.
നാലാമത് സംഗമമായ ഇത്തവണത്തെ സംഗമത്തിന് യു കെ യിലെ പ്രശസ്ത ചെണ്ടമേളട്രുപ്പ് ആയ സ്വിന്‍ഡന്‍ സ്റ്റാറ്സ് അവതരിപ്പിക്കുന്ന ചെണ്ട മേളത്തോടെ തിരി തെളിയും. സംഗമത്തിന് നേതൃത്വം നല്‍കുന്നത് സ്വാഗത സംഘം ഭാരവാഹികളായ ശ്രീ സോണി കാച്ചപ്പിള്ളി , ശ്രീ മാര്‍ട്ടിന്‍മടത്തിങ്കല്‍ എന്നിവരുടെ മേല്‍ നോട്ടത്തിലുള്ള കമ്മിറ്റി ആണ്.
സംഗമത്തിന് എത്തിച്ചെരുന്നവര്‍ക്ക് വേണ്ട പാര്‍ക്കിംഗ് ഭക്ഷണം തുടങ്ങി എല്ലാ സൌകര്യങ്ങളും സ്വാഗതസംഘം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. പ്രത്യേക സൌകര്യങ്ങള്‍ ആവശ്യമുള്ളവരോ നേരത്തെ വരുന്നതിനാല്‍ പാര്‍പ്പിട സൗകര്യം ആവശ്യമുള്ളവരോ താഴെപ്പറയുന്ന ഫോണ നമ്പരുകളില്‍ സ്വാഗത സംഘം കമ്മിറ്റിയെ ബന്ധപ്പെടുക
ഫോണ്‍: സോണി കാച്ചപ്പിള്ളി 0797 9830735, മാര്‍ടിന്‍ മടത്തിങ്കല്‍ 0779 1011673.
സംഗമവേദിയുടെ വിലാസം
Ridgeway School, Inverary Road, Wroughton, Swindon, SN4 9DJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല