1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

യുഎസ് വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചിനുള്ളില്‍ തുന്നല്‍ സൂചികള്‍ കണ്ടെത്തി. സാന്‍ഡ്‌വിച്ച് കഴിച്ച യാത്രക്കാരനു മുറിവേറ്റു. പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സ തേടാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യുഎസിലെ സ്വകാര്യ വിമാനക്കമ്പനി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നാലു വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ച് വിളമ്പിയത്. കഴിഞ്ഞ ഞായറാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ചുകള്‍ വിളമ്പിയത്.

സാന്‍ഡ് വിച്ച് തയാറാക്കിയ ആംസ്റ്റര്‍ഡാമിലെ കാറ്ററിങ് സ്ഥാപനം ഗേറ്റ് ഗോര്‍മെറ്റിനെതിരേ നടപടിയെടുക്കുമെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്ബിഐയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായ ഹോള്‍ഡിങ് എജിയുടെ സബ്‌സിയഡിറി സ്ഥാപനമാണ് ഗേറ്റ് ഗോര്‍മെറ്റ്. ലോകമാനമുള്ള യാത്രവിമാനങ്ങളില്‍ സേവനങ്ങളും മറ്റു നല്‍കുന്ന വലിയ സ്ഥാപനമാണ് ഹോള്‍ഡിങ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.