‘നീകോ നാച്ച’ പേരുകൊണ്ട് വ്യത്യസ്ഥമായ ചിത്രം ഒരുങ്ങുന്നു.
മലയാളത്തില്‍ പുതുതായ് അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രത്തിന്റെ പേരാണിത്. നിന്നേം കൊല്ലും ഞാനും ചാകും പ്രയോഗം ചുരുക്കിയാല്‍ ‘നീകോ നാച്ച’ എന്നാകും. ഏപ്രില്‍ 30 ന് ചിത്രത്തിന്റെ പൂജ നടന്നു.
ലാല്‍ ജോസ്, ശ്യാമപ്രസാദ് എന്നിവരുടെ കീഴില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച എന്‍.കെ ഗിരീഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ‘നീകോ നാച്ച’യിലൂടെ. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ തിളങ്ങുന്ന വേഷം ചെയ്ത സണ്ണി വെയിനാണ് ഇതില്‍ നായകനായി എത്തുന്നത്. സെക്കന്‍ഡ് ഷോയും, തട്ടത്തിന്‍ മറയത്തും, 3 ഡി ചിത്രം രക്തരക്ഷസിനും ശേഷം സണ്ണി വെയിന് ലഭിക്കുന്ന മികച്ച വേഷമാണ് ‘നീകോ നാച്ച’
വെറുതെ ഒരു ഭാര്യ, പ്രണയം, ചാപ്പക്കുരിശ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിവേദയെയാണ് നായികയായി പരിഗണിക്കുന്നത്.
ചാനല്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങിയ പൂജിത നീകോ നാച്ചയിലൂടെ സിനിമാരംഗത്തും ചുവടുവെക്കുകയാണ്. സിനിമയിലും അവതാരകയുടെ റോളാണ് പൂജിതയ്ക്ക്.ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല