നീണ്ടൂര്‍ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനതിരുന്നാള്‍ അടുത്ത ശനിയാഴ്ച ലെസ്റ്ററില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍ മേളക്കൊഴുപ്പെകാന്‍ എത്തുന്നത് യു കെയിലെ പ്രശസ്ത ചെണ്ടമേള ട്രൂപ്പായ സ്വിന്‍ഡന്‍ സ്റ്റാര്‍സ് ആണ്.ചെണ്ടയില്‍ തങ്ങളുടെ തനത് കലാവിരുത് കാട്ടി കാണികളെ നാട പ്രപഞ്ചത്തിലേക്ക് ആനയിക്കാനുള്ള ഒരുക്കത്തിലാണ് ഫിലിപ്പ് കൊണ്ടൂര്‍ സ്റീഫന്‍ ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വിന്‍ഡന്‍ സ്റ്റാര്‍സ്
പ്രദക്ഷിണത്തിന് കൂടുതല്‍ കൊഴുപ്പേകാന്‍ ഏകതാളത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക.താളത്തില്‍ മാത്രം അടിസ്ഥാനമാക്കിയുള്ള നിലയിടിലും ചെമ്പടയും ഇവരില്‍ നിന്നും കാണികള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.ശിങ്കാരിമേളം പ്രദക്ഷിണത്തിന്റെ അവസാന പാദങ്ങള്‍ക്ക് പൊലിമ പകരും.സുജിത്,അജി ജോസഫ്,ഷിജു,ജെയ്മോന്‍,ജോര്‍ജ്,സ്കറിയ,ജോണ്‍,സെല്‍വിന്‍,ജിജി,ലെനീ,സ്മിത്ത്,സ്റ്റീഫന്‍ എന്നിവരാണ് സ്വിന്‍ഡന്‍ സ്റ്റാര്‍സിലെ മറ്റംഗങ്ങള്‍.
സ്വര്‍ഗരാജ്യത്തിന്റെ കാവല്‍ക്കാരനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനതിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു
പള്ളിയുടെ വിലാസം
Mother of God Church
Green Cort Road, Leicester, LE 3 6 NZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല