സാബു ചുണ്ടക്കാട്ടില്‍
കോട്ടയം ജില്ലയിലെ ദൃശ്യമനോഹരമായ നീണ്ടൂര്‍ ഗ്രാമത്തില്‍നിന്നും യുകെയിലേക്ക് കുടിയേറിയ 150ഓളം കുടുംബക്കര്‍ 2005ല്‍ മാഞ്ചസ്റ്ററില്‍ രൂപംകൊടുത്തതാണ് നീണ്ടൂര്‍ സംഗമം അല്ലെങ്കില്‍ നീണ്ടൂര്‍ ഫ്രണ്ട്‌സ് ഇന്‍ യുകെ. സംഘടനയുടെ പത്താം വാര്‍ഷികം 2015 ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ തീയതികളില്‍ സ്റ്റാഫോര്
!ഡ്‌ഷെയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളില്‍ അതിവിപുലമായി ആഘോഷിക്കുന്നു. ഈ ദശാബ്ദി സംഗമത്തില്‍ ആന്റോ ആന്റണി എം.പി, നീണ്ടൂര്‍ പള്ളി ഇടവക വികാരി ഫാ. സജി മെത്താനത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നീണ്ടൂര്‍ നിവാസികള്‍ ഈ സംഗമത്തിലേക്ക് എത്തിച്ചേരും.
എല്ലാ വര്‍ഷവും ഒത്തുചേരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്‌നീണ്ടൂര്‍ തിരുനാള്‍ എല്ലാ വര്‍ഷവും യുകെയില്‍ ആഘോഷിക്കുന്നത്. യുകെയില്‍ ആദ്യമായാണ് ഒരു നാട്ട് സംഗമം തങ്ങളുടെ പത്താം വര്‍ഷം പിന്നിടുന്നതും തുടര്‍ച്ചയായി ഇടവക ദേവാലയത്തിന്റെ തിരുനാള്‍ യുകെയില്‍ ആഘോഷിക്കുന്നതും. അതുപോലെ യുകെയിലും അതോടൊപ്പം നീണ്ടൂരും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും നീണ്ടൂര്‍ സംഗമം നടത്തുന്നു.
ദശാബ്ദി ആഘോഷത്തിനു മുന്നോടിയായി കഴിഞ്ഞ വര്‍ഷം സുവനീര്‍ രപകാശനം ചെയ്തിരുന്നു. ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 24ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി. അധ്യക്ഷതവഹിക്കും. സൗഹൃദം പജ്കിടുവാനും ബന്ധങ്ങള്‍ പതുക്കുവാനുമായി നീണ്ടൂര്‍ പഞ്ചായത്തില്‍നിന്നും യുകെയിലേക്ക് കുടിയേറിയ എല്ലാവരെയും ഈ ദശാബ്ദി സംഗമത്തിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി കുര്യന്‍ 0782874718
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല