![](https://www.nrimalayalee.com/wp-content/uploads/2020/09/NEET-JEE-Examination-Postponement-Supreme-Court.jpg)
സ്വന്തം ലേഖകൻ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 സെപ്റ്റംബർ 12ന് നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. ഉച്ച രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ സമയം. ഏകദേശം 16ലക്ഷം വിദ്യാർഥികൾ ഈ വർഷത്തെ നീറ്റ് എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inലൂെട ചൊവ്വാഴ്ച മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
കർശന സുരക്ഷ മാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തിപ്പ്. വിദ്യാർഥികൾക്കായി എൻ.ടി.എ വസ്ത്രധാരണം ഉൾപ്പെടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ പാലിച്ചുവേണം വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകാൻ.
ഡ്രസ് കോഡ് നീറ്റ് 2021
ലളിതമായ വസ്ത്രങ്ങളാകണം. ഫുൾ സ്ലീവ് വസ്ത്രങ്ങളാകാൻ പാടില്ല. സാംസ്കാരിക/പ്രേത്യക രീതിയിലുള്ളതോ ആയ വസ്ത്രധാരണം തുടർന്നുപോരുന്നവരാണെങ്കിൽ അവസാന റിേപ്പാർട്ടിങ് സമയത്തിന് ഒരുമണിക്കൂർ മുമ്പ് അതായത് ഉച്ച 12.30ക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം.
ഷൂ ധരിക്കാൻ അനുവദിക്കില്ല.
ഒഴിവാക്കാൻ കഴിയാത്തവ എന്തെങ്കിലുമുണ്ടെങ്കിൽ (മെഡിക്കൽ) അഡ്മിറ്റ് കാർഡ് വിതരണം ആരംഭിക്കുന്നതിന് മുമ്പ് എൻ.ടി.എയുടെ അനുമതി തേടണം.
എഴുതിയതും പ്രിന്‍റഡ് ആയതുമായ പേപ്പറുകൾ ഉപയോഗിക്കാൻ പാടില്ല. േജാമെട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻ ഡ്രൈവ്, ഇറേസർ തുടങ്ങിയവ പരീക്ഷകേന്ദ്രങ്ങളിൽ അനുവദിക്കില്ല
വാലറ്റ്, ഗോഗ്ൾസ്, ഹാൻബാഗുകൾ, ബെൽറ്റ്, തൊപ്പി തുടങ്ങിയവ അനുവദിക്കില്ല.
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയവ പരീക്ഷകേന്ദ്രത്തിൽ അനുവദിക്കില്ല.
വാച്ച്/റിസ്റ്റ് വാച്ച്, േബ്രസ്ലറ്റ്, കാമറ തുടങ്ങിയവ.
ആഭരണങ്ങൾ, ലോഹവസ്തുക്കൾ തുടങ്ങിയവ.
ഭക്ഷണം, വെള്ളകുപ്പി തുടങ്ങിയവ.
മൈക്രോചിപ്പ്, കാമറ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങി ആശയവിനിമയത്തിന് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും.
കോവിഡ് നിർദേശങ്ങൾ
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. 50 മില്ലിയുടെ ഹാൻഡ് സാനിറ്റൈസൻ കുപ്പി കൈയിൽ കരുതാമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല