നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കണ്ണൂരുകാരന്‍ ഡെന്‍സണ്‍ ദേവദാസ് മാത്രമാണു മലയാളി. അടുത്ത മാസം 23 മുതല്‍ ദല്‍ഹിയിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യയ്ക്കു പുറമേ സിറിയ, ജോര്‍ദാന്‍, കെനിയ, കാമറൂണ്‍ രാജ്യങ്ങളാണു ടൂര്‍ണമെന്റില്‍ കളിക്കുന്നത്. പുതുതായി ചുമതലയേറ്റ പരിശീകലകന്‍ വിം കോവര്‍മാന്‍സിനു കീഴില്‍ ടീം ആദ്യമായി കളിക്കുന്ന മത്സരമാണ് നെഹ്റു ട്രോഫി.
എ.എഫ്.സി അണ്ടര്‍-22 ചാംപ്യന്‍ഷിപ്പില്‍ കളിച്ച ടീമിലെ ഏഴുപേര്‍ പട്ടികയില്‍ ഇടം കണ്ടെത്തി. പോര്‍ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണുമായി കരാറൊപ്പിട്ട നായകന്‍ സുനില്‍ ഛേത്രിയും സാധ്യതാ പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല