നെഹ്‌റുകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മാലിദ്വീപിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി. സയ്യിദ് നബി ഒരു ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ എതിര്‍ പ്രതിരോധ നിരക്കാന്‍ പന്ത് കൈകൊണ്ട് തടത്തതിന് ലഭിച്ച പെനാല്‍ട്ടി കിക്കിലാണ് ഛേത്രി ഇന്ത്യയുടെ ആദ്യ ഗോളടിച്ചത്.
തുടക്കത്തില്‍ പൊരുതിക്കളിച്ച മാലി ഗോള്‍വീണതോടെ കളിമറക്കുന്നതാണ് കണ്ടത്. ഒന്നാം പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കമെങ്കിലും അവസരങ്ങള്‍ കൂടുതല്‍ എതിരാളികള്‍ക്കായിരുന്നു. രണ്ടാം പകുതിലായിരുന്നു ഇന്ത്യ ഉണര്‍ന്നു കളിച്ചത്.
54ാം മിനിറ്റിലായിരുന്നു നബി ഇന്ത്യയുടെ രണ്ടാം ഗോളടിച്ചത്. കോര്‍ണര്‍ കിക്കില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകടത്തുകയായിരുന്നു നബി. ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ 70-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് ഛേത്രി ഇന്ത്യയുടെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി.
നേപ്പാളുമായി ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല