സ്വന്തം ലേഖകന്‍: നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക. 1918 ജൂലൈ 18 നാണ് ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം ടാറ്റ എന്നു വിളിക്കുന്ന മണ്ടേലയുടെ ജനനം. ആ ദിവസം ലോകമെങ്ങും മണ്ടേല ദിനമായി ആചരിക്കുന്നു.
സംഘര്‍ഷത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വാഗ്ദത്തഭൂമിയിലേക്ക് സ്വജനതയെ നയിച്ച നേതാവാണ് മണ്ടേലയെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും മണ്ടേലയുടെ സന്തതസഹചാരിമാരില്‍ ഒരാളുമായ സിറില്‍ റാമഫോസ പറഞ്ഞു.
അതിനിടെ, കഴിഞ്ഞദിവസം ജൊഹാനസ്ബര്‍ഗില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ അനുസ്മരണപ്രഭാഷണം ഇതിനകം ചര്‍ച്ചയായി. 15000 പേര്‍ പങ്കെടുത്ത പരിപാടിയില്‍ നടത്തിയ വികാരനിര്‍ഭര പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല