മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്േടലയെ ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ഓപ്പറേഷനു വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങളും ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും അറിയിച്ചു.
മാദിബ എന്ന് അനുയായികള്‍ വാത്സല്യപൂര്‍വം വിളിക്കുന്ന 93കാരനായ മണ്ഡേല ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് 2010ലെ ലോകകപ്പ് ഫുട്ബോളിന്റെ സമാപനചടങ്ങിലാണ്. കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഏറെനാള്‍ അദ്ദേഹം ആശുപത്രിയി ലായിരുന്നു.
ദീര്‍ഘനാളായി മണ്േടലയ്ക്ക് അസുഖമുണ്െടന്നും വിദഗ്ധ ചികിത്സ അനിവാര്യമായതിനാലാണ് ഇന്നലെ ആശുപത്രിയിലാക്കിയതെന്നും പ്രസിഡന്റ് ജേക്കബ് സുമ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമാണു മണ്േടലയെ ആശുപത്രിയിലാക്കിയതെന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വക്താവ് കെയ്ത് ഖോസ പറഞ്ഞു. മണ്േടല ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയുടെ പേരോ, എത്രനാള്‍ ചികില്‍സ വേണ്ടിവരുമെന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല