കണ്ണടച്ച് തുറന്നപ്പോള്‍ ജനിച്ച വീടും സ്‌നേഹിച്ച ഉറ്റവരെയും ഉടയവരേയും നഷ്ടപെട്ട് ഒന്നുമില്ലാതെ ക്യാമ്പുകളില്‍ കഴിയുന്ന നേപ്പാളി ജനതയുടെ രോദനം ഇന്നും ഓരോ മലയാളി മക്കളിലും ഓരോ ഫ്‌ലാഷ് ബാക്ക് ചിതങ്ങളായി മനസ്സിലൂടെ കടന്നു പോകുന്നു.രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഈ ദുരന്തത്തില്‍ മരിച്ചതാണ് മലയാളികളുടെ കണ്ണുകള്‍ കൂടുതല്‍ നേപ്പാള്‍ ദുരന്ത ഭൂമിയിലേക്ക് എത്തിച്ചത്.
യുക്മ നടത്തിവരുന്ന നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന്റെ ആവശ്യകതയുമായി നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കാംപൈയിന് നല്ല പ്രതികരണമാണ് ഓരോ അസോസിയേഷനും നല്‍കി വരുന്നത്.റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് ,ട്രഷറര്‍ ശ്രീ ലൈജൂ മാനുവല്‍ എന്നിവരും നേപ്പാള്‍ ദുരിതാസ്വാശ നിധിയിലേക്കുള്ള സന്ദേശവുമായി പ്രസിഡണ്ടിനോടൊപ്പം അനുഗമിക്കുന്നുണ്ട്.റീജിയനിലുള്ള മുഴുവന്‍ കമ്മറ്റിയംഗങ്ങളുടെയും മെമ്പര്‍മാരുടെയും നല്ല സഹകരണമാണ് ഈ കാംപൈയിന് കിട്ടികൊണ്ടിരിക്കുന്നത്.
ഓരോ അസോസിയേഷനുകളും പിരിച്ചെടുത്ത തുകകള്‍ റീജീയന്‍ പ്രസിഡണ്ടിന് സ്വാന്തന ചടങ്ങില്‍ വച്ച് കൈമാറുകയും ചെയ്തു.ഈ സന്ദേശം അസോസിയേഷന്‍ മെംബര്‍മാരില്‍ എത്തിക്കുകയും, തങ്ങളുടെ അയല്‍ക്കാരായ നേപ്പാളി സമുഹത്തിന് ഇനിയും കൂടുതല്‍ തുക പിരിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൌണ്ട് നമ്പറിലേക്ക് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുകയുമാണ് പല അസോസിയേഷനുകളും.
അയല്‍ക്കാരന്റെ കണ്ണിരോപ്പാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന് ഓരോ മലയാളികളും തങ്ങളുടെ തുച്ചമായ തുക നല്കി കൊണ്ട് തെളിയിച്ചിരിക്കുകയാണ്.പലതുള്ളി പെരുവള്ളം എന്ന് പറയുന്നതുപോലെ നമ്മുടെ ഓരോ പൌണ്ടുകള്‍ക്കും നേപ്പാള്‍ ജനതയ്ക്ക് വിലയുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം ഇത് ഓരോ ദിനവും കഴിയുംബോഴും ആള്‍ക്കാരുടെ പ്രതികരണത്തിലൂടെ പുറത്തുവരികയാണ്.
വിഗന്‍ മലയാളി അസോസിയേഷനിലെ കുട്ടികള്‍ മാതൃകാപരം
വിഗന്‍ മലയാളി അസോസിയേഷന്‍ നടത്തിയ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സന്ദേശവുമായി മലയാളികളുടെയും ഇംഗ്ലിഷ്‌കാരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മാതൃകയായത് നാല് കുട്ടികളാണ്.അലന്‍ ജോണ്‍ മൈയിലാടിയില്‍ ,ബ്രൈറ്റ് ബിനു പനക്കല്‍കുന്നേല്‍ ,ലീ അസ്സി മൂങ്ങാമക്കേല്‍ ,ജോയല്‍ ജോമോന്‍ അറക്കല്‍ ഇവരാണ് ഈ പുണ്യ പ്രവര്‍ത്തിയുമായി മുന്നിട്ടിറങ്ങിയ മലയാളി മക്കള്‍.ഈ കുട്ടികളിലെ സാമുഹിക പ്രബുദ്ധതയ്ക്ക് പ്രോല്‍സാഹനമായി വിഗന്‍ മലയാളി അസോസിയേഷനും കൂടെയുണ്ടായിരുന്നു.
അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജോമോന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ ഈ നാല് കുട്ടികളാണ് സമാഹരിച്ച തുക, റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജുജോസഫിന് കൈമാറിയത്.ചടങ്ങില്‍ റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധികരിച്ച് ശ്രീമതി ടെസ്സി ജിജി ,ട്രഷറര്‍ ശ്രീ ജോണി മൈലാടിയില്‍ ,വൈസ് പ്രസിഡണ്ട് ശ്രീ അനീഷ് മെമ്പര്‍മാരായ ജിജി ,എബി എന്നിവരും പങ്കെടുത്തു. പങ്കെടുത്തു.അസോസിയേഷന്‍ സിക്രട്ടറി ശ്രീമതി ടെസ്സി സ്വാഗതവും ,യുക്മയ്ക്ക് വേണ്ടി റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്‍
ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ ആനന്ദ് ദുരിതാശ്വാസ തുക ,റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫിന് കൈമാറി.
ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.ചാരിറ്റി ഫുഡ് മേളകള്‍ സംഘടിപ്പിച്ച് നിരവധി ആള്‍ക്കാര്‍ക്ക് അത്താണിയാകുന്നവരാണ് ഈ നല്ലവരായ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍.യുക്മയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഈ അംഗങ്ങള്‍.
യുക്മയെ പ്രതിനിധികരിച്ച് റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ ജോബ് ജോസഫ് സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധികരിച്ച് ആല്‍ബര്‍ട്ട് ജെറോം ,തങ്കച്ചന്‍ എബ്രഹാം ,ജിജോ പാരിപ്പള്ളി എന്നിവരും പങ്കെടുത്തു.
വാറിഗ്ടണ് മലയാളി അസോസിയേഷന്‍
നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച വാറിഗ്ടണ് മലയാളി അസോസിയേഷന്‍ നടത്തിയ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ സിക്രട്ടറി ശ്രീ സുനില്‍ മാത്യു, റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജുജോസഫിന് ദുരിതാശ്വാസ തുക കൈമാറി.ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ടും യുക്മ റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് ചടങ്ങിന് നേതൃത്വം നല്കി.നിരവധിപേര്‍ പങ്കെടുത്ത ഈ ചടങ്ങില്‍ യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് നല്ല പിന്തുണയാണ് നല്കിയത്.അസോസിയേഷന്‍ അംഗങ്ങളായ എബി തോമസ് ,ജോഷ് ലുകോസ് ,ജോബി സൈമണ് ,പ്രമീള ജോജോ സോവിന്‍,ദീപ ,സിമിലി ,നാന്‍സി തുടങ്ങിയവരും പങ്കെടുത്തു.
മലയാളികളുടെ ഇത്രയും വലിയ കൂട്ടായ്മ്മ ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടാണന്ന് റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫ് ചടങ്ങില്‍ പറഞ്ഞു. നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ അസോസിയേഷന്‍ മെമ്പര്‍മാരോടും അകമഴിഞ്ഞ് സഹായിക്കുവാന്‍ പ്രസിഡണ്ട് ശ്രീ ഷിജോ വര്‍ഗ്ഗീസ് അഭ്യര്ത്തിക്കുകയും ചെയ്തു.
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(LIMA)
നോര്‍ത്ത് വെസ്റ്റ് റീജീയന്‍ നടത്തി വന്ന നേപ്പാള്‍ ദുരിതാശ്വാസ കാംപൈയിന് നല്ല പ്രതികരണമാണ് ലിവര്‍പൂള്‍ അസോസിയേഷനും നല്‍കിയത്,പ്രസിഡണ്ട് ഷാജു ഉതുപ്പുമായും സിക്രട്ടറി ജോയി അഗസ്തിയുമായും അദേഹത്തിന്റെ വീട്ടിലെത്തി കാംപൈയിന് കുറിച്ച് സംസാരിക്കുകയും അവരുടെ സംഭാവന ഉടന്‍ കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു.വളരെ പെട്ടന്നുള്ള അറിയിപ്പായതുകൊണ്ട് ,ജോലി തിരക്കുകള്‍ മൂലം ആള്‍ക്കാര്‍ സംഘടിക്കാന്‍ ബുദ്ധിമുട്ടുണ്ടയാതായി അവര്‍ അറിയിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയനിലെ മറ്റ് അസോസിയേഷനുകളും ഈ കാംപൈയിനുമായി മുന്നോട്ട് പോവുകയാണ്,അവരുടെ സഹകരണവും പ്രതീക്ഷിക്കുന്നതായി റീജീയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസാഫ് അറിയിച്ചു.
ദുരിതാശ്വസനിധിയിലേക്കുള്ള സഹായം യുക്മ ചാരിറ്റി അക്കൌണ്ടിലേക്ക് അയക്കുബോള്‍ അസോസിയേഷന്റെ പേര് രഫറന്‍സായി വയ്ക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.അപ്പീല്‍ അവസാനിക്കുമ്പോള്‍ നാഷണല്‍ കമ്മറ്റി കണക്കുകള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അയക്കേണ്ട അക്കൌണ്ട് നമ്പര്‍
UUKMA CHARITY FAOUNDATION
Account Number 52178974
Sort Code 403736
HSBC BANK
വാര്‍ത്ത അയക്കുന്നത്
ഷിജോ വര്‍ഗ്ഗീസ്
സിക്രട്ടറി & പി ര്‍ ഒ
യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല