പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും സ്വാന്ത്വനമേകാന്‍ യുക്ക്മ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായനിധിയില്‍ പങ്ക് ചേരുന്നതിനായി, സൌത്ത് ഈസ്റ്റ് റീജിയണിന്റെ ജീവനാഡിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും പുകള്‍പെറ്റ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ‘ ഡി കെ സി ചാരിറ്റീസിന്റെ’ നേതൃത്വത്തില്‍ നാളെ റെഡിംഗ് പാല്മര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണ്‍ കായികമേളയോടനുബന്ധിച്ചു ഭക്ഷണ ശാല ഒരുക്കുന്നു. കായിക വേദിയോടനുബന്ധിച്ച് ഒരുക്കുന്ന സ്‌റാളില്‍ പലതരം ലഘു ഭക്ഷണങ്ങള്‍, പാനിയങ്ങള്‍, കൂടാതെ ചൂടോടു കൂടി ഭക്ഷണം കഴിക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്യ്തു വരുന്നു. ലഭിക്കുന്ന തുക നേപ്പാള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കും.
ജന്മം കൊണ്ടനാള്‍ മുതല്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി സ്വദേശത്തും വിദേശത്തും നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനം എന്നും നെഞ്ചോടു ചേര്‍ത്തുവച്ചു അഭിമാനിക്കാവുന്നതാണ്. ഈ വര്‍ഷവും യുക്കെയിലും ഇന്ത്യയിലും ആഫ്രിക്കയിലും സജീവമായി പ്രവര്‍ത്തിക്കുന്ന പല പ്രസ്ഥാനങ്ങളുമായി ചേര്‍ന്നും സ്വതന്ത്രമായും പലതരം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ‘ ഡി കെ സി ചാരിറ്റീസ് ‘ പദ്ധതി തയ്യാറാക്കുന്നു. ഷിബു ശ്രീധരന്‍ കണ്‍വീനറായ കമ്മിറ്റിയില്‍ റോമി പീറ്റര്‍, ഷാജി ചിറമേല്‍,ഗിരീഷ് കൈപള്ളി, സാബു പുറമറ്റം,ഡാന്റോ പോള്‍, ജയന്‍ ജോസഫ്,ശിവന്‍ പിള്ള, ജോബി മാളിയേക്കല്‍, സാബു കുരുവിള, എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് ഷിബു ഫെര്‍ണാന്‍ഡസിന്റെയും സെക്രട്ടറി ജോസ് ആന്റോയുടെയും ട്രഷറര്‍ പോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ വേണ്ട അണിയറ പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല