1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് റയില്‍വേ നയതന്ത്രവുമായി ഇന്ത്യ; തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്‌സ്വാലുമായി റയില്‍ വഴി ബന്ധിപ്പിക്കും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു.

പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റിവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേപ്പാളിലെത്തിയപ്പോഴാണ് കരാര്‍ ഒപ്പിട്ടത്. റെയില്‍വേ ലൈനിനായി പ്രാഥമിക എന്‍ജിനീയറിങ്, ട്രാഫിക് സര്‍വേ എന്നിവ നടത്തുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. ബിഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം.

നിര്‍മാണം പൂര്‍ത്തിയാക്കാനായാല്‍ നേപ്പാളിലെ രണ്ടാമത്തെ മാത്രം റെയില്‍വേ ട്രാക്കായിരിക്കും ഇത്. ദക്ഷിണസമതലങ്ങളില്‍ 35 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വേ ട്രാക്ക് മാത്രമാണ് നേപ്പാളിന് നിലവിലുള്ളത്. കൊങ്കണ്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും നിര്‍മാണം, മുതല്‍മുടക്ക് എന്നിവ സംബന്ധിച്ചു തീരുമാനമാകുക. റക്‌സ്വാല്‍– കാഠ്മണ്ഡു റെയില്‍വേ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയും വികസനവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.