നേപ്പാളിന് സാഹായഹസ്തവുമായി റയല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഏകദേശം 50 കോടി രൂപയാണ് നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന ചെയ്തിരിക്കുന്നത്. നേപ്പാളിന് നല്‍കിയ സംഭാവനയുടെ കാര്യം ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റോണോ വെളിപ്പെടുത്തിയത്.
റോണോയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ നേപ്പാളിനെ സഹായിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ 2004ല്‍ സുനാമി ഉണ്ടായപ്പോഴും ഇന്‍ഡൊനീഷ്യയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം നല്‍കിയിരുന്നു. തന്റെ പേരെഴുതിയ പോര്‍ച്ചുഗല്‍ ജേഴ്‌സിയണിഞ്ഞ് ഒരു കുട്ടി സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അന്ന് സഹായവുമായി താരം രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 10 മാസം പ്രായമുള്ള കുട്ടിയുടെ ബ്രെയ്ന്‍ ശസ്ത്രക്രിയയ്ക്കായും ക്രിസ്റ്റ്യാനോ സാമ്പത്തികസഹായം നല്‍കിയിരുന്നു.
നേപ്പാളില്‍ കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തില്‍ എണ്ണായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും പതിനായിക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെടുകയും മതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത ആയിര കണത്തിന് കുട്ടികളാണ് നേപ്പാളില്‍ ഇപ്പോഴുമുള്ളത്. ഇവരുടെ പുനരധിവാസത്തിനും മറ്റും ലോകരാജ്യങ്ങളുടെയും കരുണാനിധികളായ ആളുകളുടെയും സഹായം ഉണ്ടെങ്കിലേ സാധിക്കുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല