സ്വന്തം ലേഖകന്‍: നേപ്പാളിന് ഇന്ത്യ നല്ല അയല്‍ക്കാരനാകുന്നു. ഭൂകമ്പം തകര്‍ത്ത രാജ്യത്തെ സഹായിക്കാനായി ഇന്ത്യ 6,300 കോടി രൂപ നല്‍കും. നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന പുനരുദ്ധാരണ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ.
യോഗത്തില്‍ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക സഹായം അടക്കമുള്ള പിന്തുണ പ്രഖ്യാപിച്ചു. ചൈന 3150 കോടിയാണ് വാഗ്ദാനം ചെയ്തത്. പുനരുദ്ധാരണത്തിന് 44100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 300 കോടി ഡോളര്‍ സഹായ വാഗ്ദാനമാണ് യോഗത്തില്‍ ഉണ്ടായത്. ചൈന, ബ്രിട്ടന്‍, ശ്രീലങ്ക, നോര്‍വെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമേ ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വിവിധ രാജ്യങ്ങള്‍ നല്‍കുന്ന സഹായം ഉചിതമായ രീതിയില്‍ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഉറപ്പു നല്‍കി. ഇന്ത്യ നല്‍കുന്ന അകമഴിഞ്ഞ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേപ്പാള്‍ നന്ദി പ്രകാശിപ്പിച്ചു. പ്രസിഡന്റ് രാം ബരണ്‍ യാദവ് രാജ്യത്തിന്റെ നന്ദി മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു.
ഏപ്രില്‍ 25 നാണ് രാജ്യത്തിന്റെ തകര്‍ച്ചക്ക് ഇടവരുത്തിയ ഭൂകമ്പമുണ്ടായത്. 9000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം അഞ്ചു ലക്ഷത്തോളം വീടുകളും തകര്‍ത്തു. 28 ലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്നു. ഇതിനിടെ രാജ്യത്തു തങ്ങുന്ന നേപ്പാള്‍ പൗരന്‍മാരെ വീസ കാലാവധി കഴിഞ്ഞാലും തുടരാന്‍ തല്‍ക്കാലം അനുവദിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല