സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,250 ആയി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000 ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരെ ജീന്നോടെ പുറത്തെടുക്കാന്‍ സാധ്യത കുറവായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരും.
ഏറ്റെടുക്കാന്‍ ഉറ്റവരാരും എത്താത്ത അനാഥ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്.
അവശിഷ്ടങ്ങള്‍ക്കിടയിലും മണ്‍കൂനകളിലും അകപെട്ടുപോയവരുടെ മൃതദേഹങ്ങള്‍ പോലും പല പ്രദേശങ്ങളിലും പുറത്തെടുക്കാനായില്ല. ഇവ കൂടി കണ്ടെത്തുന്നതോടെ മരണസംഖ്യ 15000 കവിയുമെന്നാണ്? അധികൃതരുടെ അനുമാനം.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേരെ കാണാതായതായിട്ടുമുണ്ട്. യൂറോപ്പില്‍ നിന്നുള്ള 1000 പേരെ കാണാതായതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഫ്രാന്‍സില്‍ നിന്നും സ്‌പെയിനില്‍ നിന്നും മറ്റ്? വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പര്‍വതാരോഹകരര്‍ അടക്കമുള്ളവരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്? ചുറ്റുമുള്ള പ്രദേശങ്ങള്‍ 90 ശതമാനവും തകര്‍ന്നതായി റെഡ്?ക്രോസ്? ഇന്നലെ അറിയിച്ചു. യുഎന്‍ കണക്കു പ്രകാരം 6 ലക്ഷത്തിലധികം വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല