1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015


ജിജോ വാളിപ്‌ളാക്കീല്‍

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് രൂപീകരിക്കൂന്നതിന്റെ ഭാഗമായി യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണ്‍ അംഗ അസോസിയേഷനൂകളുമായി ഒത്തു ചേര്‍ന്ന് ചാരിറ്റി ഫണ്ട് സ്വരൂപിക്കൂന്നൂ. റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനില്‍ നിന്നൂം ഒരു നിശ്ചിത തുക സംഭരിക്കൂകയാണ് ലക്ഷ്യമെന്ന് റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ എബ്രാഹം ലൂക്കോസ് പറഞ്ഞു. സ്വന്തം ഭവനവും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബന്ധുക്കളും നഷ്ടപ്പെട്ട് ആയിരക്കണക്കിന് നേപ്പാളി ജനതയാണ് ദുരിതം അനൂഭവിക്കൂന്നത്. നമ്മുടെ ഒരു ചെറിയ സംഭാവനകൊണ്ട് ഒരുപക്ഷേ ഒരു പുനര്‍ജന്മത്തിനൂള്ള വഴിയായിരിക്കൂം ഇവര്‍ക്ക് തുറന്നൂ കൊടുക്കുക. അതിനാല്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ശേഖരിക്കൂന്ന ഫണ്ട് പിരിവില്‍ എല്ലാ റീജിയണൂകളുടെയും പങ്കാളിത്തം നാഷണല്‍ കമ്മറ്റി അഭ്യര്‍ത്ഥിക്കൂന്നൂ.

യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണിന്റെ അംഗ അസോസിയേഷനൂകള്‍ പിരിച്ചെടുക്കുന്ന തുക റീജിയണല്‍ ഭാരവാഹികള്‍ക്ക് കൈമാറണമെന്ന് റീജിയണല്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കൂന്ന സണ്ണി മത്തായി അറിയിച്ചു. യുക്മയില്‍ അംഗമല്ലാത്ത അസോസിയേഷനൂകള്‍ക്കൂം സ്ഥാപനങ്ങള്‍ക്കൂം വ്യക്തികള്‍ക്കൂം ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കുചേരാം. പിരിച്ചെടുക്കൂന്ന തുക റീജിയണല്‍ കമ്മറ്റിയുടെ അംഗീകാരത്തിനൂ ശേഷം നാഷണല്‍ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കൂം. എല്ലാ റീജിയണിന്റെയും സംഭാവനകള്‍ ലഭിച്ച ശേഷം അന്താരാഷ്ട്ര ചാരിറ്റി ഓര്‍ഗ്ഗനൈസേഷനൂമായി ഒത്തുചേര്‍ന്ന് ഭൂകമ്പ സഹായ നിധിയിലേയ്ക്ക് ഫണ്ട് കൈമാറുമെന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അറിയിച്ചു.

കൊച്ചു കുട്ടികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളാണ് ഭൂകമ്പം മൂലം ഏതാനൂം ദിവസങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞത്. മരണ സംഖ്യ ഏഴായിരത്തോളം അടുക്കുമെങ്കിലും പതിനായിരങ്ങള്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് താല്ക്കാലിക കുടിലുകളില്‍ താമസിക്കുന്നൂ. നിങ്ങളുടെ ഒരു ചെറിയ സഹായം ഇവരുടെ കണ്ണീര്‍ തുടക്കുവാന്‍ സഹായിക്കുമെങ്കില്‍ അതായിരിക്കൂം നിങ്ങളുടെ തിരക്കേറിയ പ്രവാസി ജീവിതത്തില്‍ നേരിയ ആശ്വാസമായി എന്നൂം ഓര്‍ക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
എബ്രാഹം ലൂക്കോസ് (റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍) 07886 262 747
സണ്ണി മത്തായി (വൈസ് പ്രസിഡന്റ്) 07727 993 229
തോമസ് മാറാട്ടുകളം ( നാഷണല്‍ മെംബര്‍) 07828 126 981

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.