സ്വന്തം ലേഖകന്‍: നേപ്പാളില്‍ ഇന്ധന ക്ഷാമം രൂക്ഷം, ഇന്ത്യന്‍ എംബസി നേപ്പാള്‍ ഓയില്‍ കോര്‍പറേഷനോട് ഇന്ധനം ആവശ്യപ്പെട്ടതോടെ ട്വിറ്ററില്‍ നേപ്പാളികളുടെ പൊങ്കാല. ഇന്ത്യന്‍ എംബസി എന്‍.ഒ.സിയോട് ഇന്ധനം ആവശ്യപ്പെട്ടതോടെ ഇന്ത്യന്‍ ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തമാശകള്‍ ട്വിറ്ററില്‍ സജീവമാണ്.
കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെ 16 നയതന്ത്ര സംഘങ്ങള്‍ നേപ്പാള്‍ ഓയില്‍ കോര്‍പറേഷനോട് ഇന്ധനമാവശ്യപ്പെട്ടത്.
നിലവിലെ ക്ഷാമം തീരുന്നതുവരെ ഓരോ ആഴ്ചയിലും 100, 150 ലിറ്ററോളം ഇന്ധനം നല്‍കണമെന്ന അപേക്ഷകള്‍ ലഭിച്ചതായി എന്‍.ഒ.സി മാനേജിങ് ഡയറക്ടര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
മലേഷ്യ, മെക്‌സികോ, മ്യാന്മര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടെ ആവശ്യക്കാരാണ്. വാര്‍ത്ത പ്രചരിച്ചതോടെ നേപ്പാളികള്‍ ട്വിറ്ററില്‍ ഇന്ത്യക്ക് പൊങ്കാലയിട്ടു. ഡൊണേറ്റ് ഓയില്‍ ടു ഇന്ത്യന്‍ എംബസി (ഇന്ത്യന്‍ എംബസിക്ക് ഇന്ധനം സംഭാവന ചെയ്യുക) എന്ന ഹാഷ്ടാഗിലാണ് പരിഹാസം പൊടിപൊടിക്കുന്നത്.
പുതിയ ഭരണഘടന വന്നതിനുശേഷം ഇന്ത്യ നേപ്പാളിന് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് നേപ്പാളിന്റെ ആരോപണം. ഭരണഘടനയുടെ പേരില്‍ പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ ഇന്ധന പ്രതിസന്ധി ദിനംപ്രതി രൂക്ഷമായി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല