1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2011

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തു ചെറുവിമാനം തകര്‍ന്നു പത്ത് ഇന്ത്യക്കാരടക്കം 19 പേര്‍ മരിച്ചു. എവറസ്റ് കൊടുമുടി കാണാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 7.50-നായിരു ന്നു ദുരന്തം. സ്വകാര്യ വിമാനക്കമ്പനിയായ ബുദ്ധ എയറിന്റെ ബിഎച്ച്എ 103 ബീച്ച്ക്രാഫ്റ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ 6.30-നു കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുശേഷം എവറസ്റ് കണ്ടു മടങ്ങിവരുന്നതിനിടെ ലളിത്പൂര്‍ ജില്ലയിലെ വന മേഖലയായ കോത്ടാന്തയില്‍ വിമാനം തീപിടിച്ച് തകര്‍ന്നുവീഴുകയായിരുന്നു. കാലാവസ്ഥ മോശ മായതിനാല്‍ ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ കാഠ്മണ്ഡുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണു ദുരന്തമുണ്ടായത്.

മരിച്ച ഇന്ത്യക്കാരില്‍ എട്ടുപേര്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിസ്വദേശികളാണ്. രണ്ടുപേര്‍ ഗുജറാ ത്ത് സ്വദേശികളായ ദമ്പതികളും. നേപ്പാളികളായ പൈലറ്റ്, സഹ പൈലറ്റ്, എയര്‍ഹോസ്റസ്, രണ്ട് അമേരിക്കക്കാര്‍, ഒരുജപ്പാന്‍കാര ന്‍, മൂന്നു നേപ്പാളികള്‍ എന്നിവ രാണ് മരിച്ച മറ്റുള്ളവര്‍.

സൈന്യമാണു മൃതദേഹങ്ങള്‍ കണ്െടടുത്തത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ മെഡിക്കല്‍കോളജില്‍ ഉച്ചയോടെ എത്തിച്ച മൃതദേഹങ്ങ ള്‍ പോസ്റ്മോര്‍ട്ടം ചെയ്തു. മൃത ദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന തി നാ യി ഇന്ത്യക്കാരുടെ ബന്ധുക്കള്‍ കാഠ്മണ്ഡുവിലേക്കു തിരിച്ചി ട്ടുണ്ട്. വിമാനത്തിന്റെ ബ്ളാക്ക്ബോക്സ് കണ്െടത്തിയിട്ടുണ്ട്. ഇതു വിശദപരിശോധനയ്ക്കു വിധേയമാക്കിയാല്‍ മാത്രമേ അപ കടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. ബുദ്ധ എയറിന്റെ എവറസ്റ് എക്സ്പീരിയന്‍സ് പാക്കേജുപ്രകാരം വിനോദസഞ്ചാരികളുമായി ദിവസം അഞ്ചുതവണ എവറസ്റിനു മുകളിലൂടെ പറക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ എവറസ്റിനടുത്തു വിമാനം തകര്‍ന്ന് 22 പേരും ഓഗസ്റ്റില്‍ വിമാനം തകര്‍ന്ന് നാല് അമേരിക്കക്കാരടക്കം 14 പേരും മരിച്ചിരുന്നു. കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേ ക്ക് ആകര്‍ഷിക്കാനായി ഈ വര്‍ഷം നേപ്പാള്‍ വിനോദസഞ്ചാരവര്‍ഷമായി ആചരിക്കുകയാണ്. പ്രധാനമായും ഇന്ത്യന്‍ വിനോദസ ഞ്ചാരികളെയാണു നേപ്പാള്‍ ല ക്ഷ്യമിടുന്നത്.

കാഠ്മണ്ഡുവിലെ യൂണിസെഫ് ആരോഗ്യവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരുന്ന പങ്കജ് മേത്ത(57), ഭാര്യ ഛായ മേത്ത(51) എന്നിവരാണു മരിച്ച ഇന്ത്യന്‍ദമ്പതികള്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഇരുവരും കഴിഞ്ഞ മൂന്നുവര്‍ഷമായി കാഠ്മണ്ഡുവില്‍ താമസിച്ചുവരുകയായിരുന്നു.

എം.വി മരത്താചലം, എം.മണിമാരന്‍, വി.എം കനകസാബേശ്വന്‍, എ.കെ കൃഷ്ണന്‍, ആര്‍.എം മീനാക്ഷി സുന്ദരം, കെ.ത്യാഗരാജന്‍, ടി.ധനശേഖരന്‍, കെ.മഹാലിംഗം എന്നിവരാണു മരിച്ച തിരുച്ചിറപ്പള്ളി സ്വദേശികള്‍. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഐ) ജനറല്‍കൌണ്‍സിലംഗങ്ങളായ ഇവര്‍ വെള്ളിയാഴ്ച സംഘടനയുടെ ത്രിദിനവാര്‍ഷികസമ്മേളനത്തില്‍ പ ങ്കെടുക്കാനായാണു ഡല്‍ഹിക്കുപോയത്. സമ്മേളനത്തിനുശേഷം രണ്ടുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി യാത്ര തിരിക്കുകയായിരുന്നു.

മരിച്ചവരെല്ലാം തമിഴ്നാട്ടിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളാണെന്നു ബിഎഐ വൈസ് പ്രസിഡന്റ് ജെ.ആര്‍. സേതുരാമലിംഗം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.