1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2023

സ്വന്തം ലേഖകൻ: നേപ്പാളിൽ 71 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസ് വിമാനാപകടത്തിന് കാരണം പൈലറ്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിഴവെന്ന് പ്രാഥമിക റിപ്പോർട്ട്. വിമാനം ലാൻഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്പിറ്റിലെ ഫ്‌ലാപ്സ് ലിവർ ഉപയോഗിക്കുന്നതിനുപകരം പൈലറ്റുമാരിൽ ഒരാൾ എഞ്ചിനുകളെ ‘ഫെദര്‍’ പൊസിഷനുകളാക്കുന്ന ലിവർ ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. ഇതുമൂലം എൻജിനുകളിലേക്കുള്ള വൈദ്യുതി നിലക്കുകയും വിമാനം തീപിടിച്ച് തകരുകയും ചെയ്തതായും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ലിവർ മാറ്റി ഒരു മിനിറ്റിനുള്ളിൽ വിമാനം തകർന്നുവീണു. രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകൾ ഫെദർ പൊസിഷനായതിനെ തുടർന്ന് വിമാനം നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകൾ ഫെദർ സ്ഥാനത്ത് വരുന്നത് അപൂർവമാണെന്നുംറിപ്പോർട്ട് പറയുന്നു. എയർ ട്രാഫിക് കൺട്രോളർ ലാൻഡിംഗിന് അനുമതി നൽകിയപ്പോൾ എഞ്ചിനുകളിൽ നിന്ന് വൈദ്യുതി വരുന്നില്ലെന്ന് പൈലറ്റ് ഫ്‌ലൈയിംഗ് രണ്ട് തവണ മറുപടി നൽകിയെന്നും അപകടസമയത്ത് വിമാനത്തിന്റെ എൻജിനുകൾ പൂർണമായും പ്രവർത്തനക്ഷമമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

വിമാനത്തിന്റെ ചിറകുകളിലെ ദീർഘചതുരാകൃതിയിലുള്ള പാനലുകളാണ് ഫ്‌ലാപ്പുകൾ. ലാൻഡിംഗിന് മുമ്പ് ഫ്‌ലാപ്പുകൾ നീട്ടിയില്ലെങ്കിൽ, വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും തകരുകയും ചെയ്യും. നാല് ജീവനക്കാരുൾപ്പെടെ 72 പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്.71 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അഞ്ച് ഇന്ത്യക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു.

ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യെതി എയർലൈൻസ് 691 വിമാനം റിസോർട്ട് നഗരമായ പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയിലെ തോട്ടിൽ തകർന്നുവീണുകയായിരുന്നു.

രണ്ട് ക്യാപ്റ്റൻമാരാണ് വിമാനം പ്രവർത്തിപ്പിച്ചിരുന്നത്.വനിതാ പൈലറ്റായ അഞ്ജു ഖതിവാഡയായിരുന്നു അതിലൊരാൾ .അവരുടെ അവളുടെ ഭർത്താവ് ദീപക് പൊഖ്രെൽ 2006 ൽ ഇതേ എയർലൈനിന്റെ വിമാനം തകർന്ന് മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.