സ്വന്തം ലേഖകന്‍: പുകവലി ആയുസു കൂട്ടും, പുകവലിക്കാര്‍ക്കു സന്തോഷ വാര്‍ത്തയുമായി 112 വയസുള്ള മുത്തശ്ശി. പുകവലി ആരോഗ്യത്തിന് ഹാനികരമല്ലെന്നും പകരം ദീര്‍ഘായുസ്സ് നല്‍കുമെന്നും പറയുന്നത് 112 വയസുള്ള ബാറ്റൂലി ലാംമിച്ചാനേ എന്ന നേപ്പാളി മുത്തശ്ശിയാണ്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം പുകവലിയാണെന്നും വെളിപ്പെടുത്തുന്നു ഈ മുത്തശ്ശി. 1903 ല്‍ നേപ്പാളിലാണ് ബാറ്റൂലി ലാംമിച്ചോനെ ജനിച്ചത്. പതിനേഴാം വയസ്സുമുതല്‍ ബാറ്റൂലി പുകവലി ആരംഭിച്ചു. തന്റെ ഈ ശീലം ഗ്രാമത്തിലെ മറ്റെല്ലാവരേക്കാളും , തന്റെ മക്കളെക്കാലും ആയുസ് തനിക്ക് നല്‍കിയെന്നാണ് മുത്തശ്ശി അവകാശപ്പെടുന്നത്.
ഒരു ദിവസം 30 ഓളം സിഗററ്റുകളാണ് ഇവര്‍ വലിച്ചു തള്ളുന്നത്. എന്നാല്‍ വില്‍പ്പനക്കായി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സിഗരറ്റ് വലിക്കരുതെന്നും മുത്തശ്ശിയുടെ വക ഉപദേശമുണ്ട്. തന്റെ നാട്ടില്‍ ഉണ്ടാക്കുന്ന നാടന്‍ ബീഡിയാണ് മുത്തശ്ശിയുടെ പ്രിയ ബ്രാന്‍ഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല