സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്. www.bosefiles.info എന്ന യുകെ വെബ് സൈറ്റാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കു കാരണം ഗാന്ധിജിയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.
1946 ജനുവരിയില്‍ തായ്‌വാനിലുണ്ടായ ആക്രമണത്തിലാണു നേതാജി കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും വൈകാതെ മടങ്ങി വരുമെന്നും ഗാന്ധിജി ഉറച്ചു വിശ്വസിച്ചു. മാത്രമല്ല ഇതു സംബന്ധിച്ചു മുഖപത്രമായ ഹരിജനില്‍ ഗാന്ധിജി നിരന്തരം കുറിപ്പുകള്‍ എഴുതുകയും ചെയ്തതായും വെബ്‌സൈറ്റ് പറയുന്നു.
ഇപ്രകാരം ഗാന്ധിജി എഴുതിയ കുറിപ്പുകളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് വെബ്‌സൈറ്റ് ലേഖകന്റെ വെളിപ്പെടുത്തല്‍. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഉള്‍പ്പെട്ട വിവാദം ഇന്ത്യയിലും യുകെയിം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല