സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചതായി അദ്ദേഹത്തിന്റെ ജാപ്പനീസ് വിവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. നേതാജിയുടെ ജാപ്പനീസ് പരിഭാഷകനായി ദീര്‍ഘകാലം ജോലി ചെയ്ത കസുനോരി കുനിസുകയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
1945 ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് തായ്‌പേയ് സൈനിക ആശുപത്രിയിലായിരുന്നു മരണമെന്ന് കസുനോരി കുനിസുകയുടെ വെളിപ്പെടുത്തുന്നു. 1943 മുതല്‍ 1945 വരെയാണ് കുനിസുക നേതാജിയുടെ കൂടെ പ്രവര്‍ത്തിച്ചത്. തന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് അദ്ദേഹത്തിന്റെ അവസാനനാളുകളെ കുറിച്ച് 98 കാരനായ കുനിസുകയുടെ വെളിപ്പെടുത്തല്‍.
തന്റെ ഡയറിയുടെ പകര്‍പ്പുകളും അദ്ദേഹം മാധ്യമങ്ങള്‍ക്കായി പുറത്തുവിട്ടു. ഡയറിക്കുറിപ്പുകള്‍ ജപ്പനീസ് ഭാഷയിലാണെന്നും പരിപബാഷ ചെയ്ത ഭാഗങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും നേതാജിയുടെ അനന്തരവന്‍ ആഷിസ് റേ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല