സ്വന്തം ലേഖകന്‍: നേതാജിയുടെ ചിതാഭസ്മം ടോക്കിയോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ടോക്യോയിലെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും വെബ്‌സൈറ്റ് പുറത്തുവിട്ടു.
നേതാജിയുടെ ചിതാഭസ്മം ജപ്പാനില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. വെബ്‌സൈറ്റ് രേഖകള്‍ പ്രകാരം 1945 ആഗസ്ത് 18 ന് വിമാനാപകടത്തെ തുടര്‍ന്നാണ് ബോസ് മരിക്കുന്നത്. വിമാനയാത്രയുടെയും സംസ്‌കാരത്തിന്റെയും രേഖകളാണ് പുറത്തുവിട്ടത്.
സംസ്‌കാരം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം 1945ന് ആഗസ്ത് 23 ന് ചിതാഭസ്മം തായ്വാനിലെ നിഷി ഹോങ്കന്‍ജി ക്ഷേത്രത്തില്‍ സൂക്ഷിച്ചു. അവിടെ നിന്നും പിന്നീട് ചിതാഭസ്മം ടോക്യോയിലെ റെന്‍കോജി ക്ഷേതത്തിലേക്ക് മാറ്റിയെന്നും വെബ്‌സൈറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല