സ്വന്തം ലേഖകന്‍: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായി ഒബാമ. മറ്റു രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യയിലെ മുസ്!ലിംകള്‍ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായാണ് എന്നും പറഞ്ഞതായി മുന്‍ യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ വെളിപ്പെടുത്തല്‍.
വ്യത്യാസങ്ങള്‍ മാത്രമാണ് മനുഷ്യര്‍ കാണുക. തമ്മിലുള്ള സാമ്യതകള്‍ കാണാറില്ല. ഇന്ത്യയിലെ മുസ്ലീങ്ങള്‍ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായാണ് എന്നും മോദിയോട് പറഞ്ഞിരുന്നതായി ഒബാമ പറഞ്ഞു. ഇക്കാര്യത്തില്‍ മോദിയുടെ മറുപടി എന്തായിരുന്നു എന്ന കേവിക്കാരുടെ ചോദ്യത്തിന് സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഒബാമയുടെ മറുപടി.
ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഏത് പ്രശ്‌നവും പരിഹരിക്കാമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു, ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്‍മോഹന്‍ സിങാണ്. 2008ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പിന്തുണ നല്‍കിയത് മന്‍മോഹന്‍ സിങായിരുന്നു.
ആഗോളതാപനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയുടെ കാര്യത്തില്‍ മോദിയുടെ നിലപാടിനെയും ഒബാമ പ്രശംസിച്ചു. സമ്മിറ്റിന് ശേഷം നരേന്ദ്ര മോദിയുമായും ഒബാമ കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല