ചിലര്‍ക്ക് ചില വസ്തുക്കള്‍ അലര്‍ജിയാണ്. അതിനാല്‍ തന്നെ അത്തരം വസ്തുക്കളുടെ ഉപയോഗം അവര്‍ പരമാവധി കുറയ്ക്കുകയും ചെയ്യും. പണം ആണേല്‍ നമ്മള് ദിവസവും ഉപയോഗിക്കുന്ന ഒന്നാണ്, ഈ പണം തന്നെ അലര്‍ജി ഉണ്ടാക്കിയാലോ? പറഞ്ഞു വരുന്നത് ബ്രിട്ടന് ഇറക്കിയ പുതിയ 5,10 പെന്‍സ് കോയിനുകള്‍ ഉണ്ടാക്കുന്ന അലര്‍ജിയെ പറ്റിയാണ്. നിക്കല്‍ അലര്‍ജിയായ പലര്‍ക്കും ഈ കോയിനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് പപ്രശ്നം ഉണ്ടാക്കുമെന്ന് വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പഴയ സില്‍വര്‍ നാണയങ്ങള്‍ കുപ്രോനിക്കല്‍ കൊണ്ടായിരുന്നു നിര്‍മ്മിച്ചത് അതായത് മുക്കാല്‍ ഭാഗം കോപ്പറും കാല് ഭാഗം നിക്കലും എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന നാണയം സ്റ്റീലില്‍ നിക്കല്‍ പൂശിയവയാണ്. ഇതാണ് ഇപ്പോള്‍ പലര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നത്. ബ്രിട്ടനില്‍ വളരെയേറെ പേര്‍ക്ക് നിക്കല്‍ അലര്‍ജിയാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് റോയല്‍ മിന്റ് നാണയങ്ങള്‍ ഇത്തരം ലോഹങ്ങള്‍ കൊണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി പ്രതിവര്‍ഷം 8 മില്യണ്‍ പൌണ്ട് ലാഭിക്കാം എന്നാണ് കണക്ക് കൂട്ടല്‍.
കാര്യം എന്തായാലും ബ്രിട്ടനില്‍ പലരിലും ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഈ നിക്കല്‍ നാണയങ്ങള്‍ ഇടയാക്കും എന്ന് വിദഗ്തര്‍ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഷെഫീല്‍ഡ് റോയല്‍ ഹാംഷെയര്‍ ഹോസ്പിറ്റലിലെ ത്വക്ക് രോഗ വിദഗ്തര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഇന്നലെ കത്തെഴുതിയിട്ടുണ്ട്. മുന്‍പ് സ്വീഡന്‍സ് സെന്‍ട്രല്‍ ബാങ്ക് ഇത്തരത്തില്‍ നിക്കല്‍ കൊയിന്‍സ് പുറത്തിറക്കുകയും പിന്നീട് ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ശ്രുഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പിന്‍വലിക്കുകയും ചെയ്തിരുന്നു.
5 പെന്‍സിന്റെയും 10 പെന്‍സിന്റെയും നാണയങ്ങള്‍ ചര്‍മത്തിന് അലര്‍ജി ഉണ്ടാക്കുന്നുവെന്ന ആരോഗ്യ വിദഗ്തരുടെ മുന്നറിയിപ്പിനെ തുടര്‍ന്നു ഗവണ്മെന്റ് ചീഫ് സയിന്റിസ്റ്റ് സര് ജോണ്‍ ബെദ്ദിംഗ്ടന് പ്രശ്നത്തെ പറ്റി പഠിച്ചു വേണ്ട നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും ചെലവ് ചുരുക്കാന്‍ കൊണ്ട് വന്ന ഇത്തരം ശ്രമങ്ങളില്‍ പലതും അമിത ചിലവാണ് ബ്രിട്ടന് ഉണ്ടാക്കിയത്. എന്‍എച്ച്എസിലും മറ്റും ഇതിന് നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. ഇനിയിപ്പോള്‍ നാണയം പിന്‍വലിക്കേണ്ടി വന്നാല്‍ അതും സര്‍ക്കാരിന് ഇരട്ടി ചെലവാണ് ഉണ്ടാക്കുക. സത്യം പറഞ്ഞാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല