1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2016

സ്വന്തം ലേഖകന്‍: പാകിസ്താന് പുതിയ സൈനിക തലവന്‍, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധമന്ത്രി. പാക് സൈന്യത്തിന്റെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റു. മുന്‍ തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്.

നിലവില്‍ ട്രെയിനിങ്ങ് ആന്‍ഡ് എവാല്യുവേഷന്‍ കേന്ദ്രത്തിലെ ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനം അനുഷ്ടിക്കുന്ന ഖമര്‍ ജാവേദ് ബജ്‌വ 1980 ഒക്ടോബറില്‍ 16 ആം ബലൂച് റജിമെന്റില്‍ നിന്നുമാണ് സേവനം ആരംഭിച്ചതെന്ന് പാക് മാധ്യമമായ ഡൊണ്‍ വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയില്‍ വിന്യസിച്ചിട്ടുള്ള പാകിസ്താന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ സേനയായ ടെന്‍ കോര്‍പ്‌സിന്റെ നേതൃത്വം ബജ്‌വ വഹിച്ചിട്ടുണ്ട്. ഒപ്പം, ഗില്‍ജിത്ത്ബല്‍ട്ടിസ്ത്താന്‍ പ്രവിശ്യകളില്‍ ഫോഴ്‌സ് കമ്മാന്‍ഡറായും ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയെക്കാള്‍ ഉപരി പാകിസ്താന് ഭീഷണി തീവ്രവാദമാണെന്ന് ജനറല്‍ ഖമര്‍ ജാവേദ് ബജ് വ അഭിപ്രായപ്പെട്ടതായി പാക് മാധ്യമമായ ഡൊണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖാജാ ആസിഫ് ഇന്ന് രംഗത്തെത്തിയിരുന്നു. ഓരോ പാകിസ്താന്‍ സൈനികന്റെയും ജീവനു പകരം മൂന്ന് ഇന്ത്യന്‍ സൈനികരുടെ ജീവനെടുക്കുമെന്ന് ഖാജാ പറഞ്ഞിരുന്നു.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കാന്‍ മോദി സര്‍ക്കാര്‍ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ മനപൂര്‍വ്വം വഷളാക്കുകയാണെന്നും പാകിസ്താനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും അതിന് തെളിവുകളുണ്ടെന്നും ഖാജ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.