സ്വന്തം ലേഖകന്‍: ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തി. എട്ടടി ഉയരമുള്ള ചിത്രങ്ങളാണ് ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന കലാസൃഷ്ടിയാണു ഗവേഷകര്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
ചുണ്ണാമ്പ് പാളിക്കടിയില്‍ മറഞ്ഞുകിടന്ന മാലാഖയുടെ രൂപത്തെ ഏറെ ശ്രദ്ധയോടെയാണു വീണ്ടെടുത്തത്. ഇറ്റാലിയന്‍ സ്ഥാപനമായ പിയാസെന്റി എസ്.പി.എയ്ക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല. തെര്‍മോഗ്രാഫിക് ക്യാമറയുടെ സഹായത്തോടെയാണു മറഞ്ഞു കിടന്ന കലാസൃഷ്ടികള്‍ കണ്ടെത്തിയത്.
ബസേലിയോസ് എന്നറിയപ്പെടുന്ന ശില്‍പി 12 നൂറ്റാണ്ടില്‍ വരച്ചതാണ് ഈ ചിത്രങ്ങളെന്നാണ് ഗവേഷകരുടെ നിഗമനം. പള്ളിയില്‍നിന്ന് യേശു, കന്യക മറിയം, വിശുദ്ധ യൗസേഫ്, 12 ശിഷ്യന്മാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ടെന്നു നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ അറിയിച്ചു.
എ.ഡി. 327 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണു പള്ളി പണികഴിപ്പിച്ചത്. 339 ല്‍ നിര്‍മാണം പൂര്‍ത്തിയായി. 2013 ലാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പല തവണ ആക്രമണമുക്കപ്പെടുകയും പുതുക്കിപ്പണിയുകയും ചെയ്ത പള്ളിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല