സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് കാരണമെന്ന ഭീതിയാണു യൂറോപ്യന്‍ രാജ്യങ്ങളെ പദ്ധതിയില്‍നിന്നു പിന്നോട്ടുവലിക്കുന്നത്. പട്ടുപാത(സില്‍ക് റൂട്ട്) കടന്നുപോകുന്ന മേഖലകള്‍ പിന്നീടു ചൈനയുടെ കൈവശം എത്തിപ്പെടുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.
യൂറോപ്പിനെ ചൈന കൈയ്യടക്കുമോ എന്ന ഭീതിയില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നു ചൈന പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധനും പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ സല്‍മാന്‍ റാഫി ഷെയ്ഖ് പറയുന്നു. അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലാണു യൂറോപ്യന്‍ രാജ്യങ്ങളുടെ ഭീതി യൂറോപ്യന്‍ യൂണിയനെത്തന്നെ ബാധിച്ചേക്കാമെന്നു വ്യക്തമാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാകാന്‍ ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വന്‍ സമ്മര്‍ദ്ദമാണു പല രാജ്യങ്ങളുടെയും മേലുള്ളത്. എന്നാല്‍ അതിനോടു നിസഹകരണം പുലര്‍ത്തുകയാണ് പല രാജ്യങ്ങളും. മാത്രമല്ല, ചൈനീസ് പദ്ധതികളിലെ നിഗൂഢതയും അവ്യക്തതയും ഈ രാജ്യങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ചൈനീസ് പദ്ധതികള്‍ നടപ്പാക്കി കടക്കെണിയിലാണ് പല രാജ്യങ്ങളുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ഭാഗമായി ചൈന സമീപിച്ച രാജ്യങ്ങളില്‍ 11 എണ്ണവും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണ്. രാജ്യത്തെ സാങ്കേതികവിദ്യയ്ക്കു ബദലായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് ചെറുക്കാനുള്ള നിയമം ജര്‍മനി തയാറാക്കുകയാണ്. ചൈനയുടെ പട്ടുപാത അവര്‍ക്കുമാത്രം നേട്ടം കൊണ്ടുവരുന്നതാകാന്‍ പാടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല