പാര്‍ക്കിംങ്ങ്സണ്‍ രോഗം ഒരു വല്ലാത്ത രോഗമാണ്. വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത് വരുന്നതെങ്കിലും വന്നുകഴിഞ്ഞാല്‍ പണിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മുഹമ്മദലിയില്‍ തുടങ്ങി ലോകത്തിലെ പല പ്രമുഖര്‍ക്കും പാര്‍ക്കിംങ്ങ്സണ്‍ രോഗം വന്നിട്ടുണ്ട്. ഇതിന് കാര്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് പ്രശ്നമാകുന്നത്. എന്നാല്‍ പാര്‍ക്കിംങ്ങ്സണ്‍ രോഗത്തിന് പുതിയൊരു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. തലച്ചോറില്‍ കുത്തിവെയ്ക്കുന്ന മരുന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.
ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്. പാര്‍ക്കിംങ്ങ്സണ്‍ രോഗത്തിനുള്ള മരുന്ന് തങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പാര്‍ക്കിംങ്ങ്സണ്‍ രോഗബാധിതയായിരുന്ന ഒരാളെ ഇവര്‍ ചികിത്സിച്ച് സുഖപ്പെടുത്തിയതായും വാദിക്കുന്നുണ്ട്. നാല്‍പതുകളുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന ഷീല റോയ് എന്ന രോഗിയുടെ പാര്‍ക്കിംങ്ങ്സണ്‍ രോഗം ചികിത്സിച്ച് ഭേദമാക്കിയതായാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.
ബാലന്‍സ് ഇല്ലാത്ത അവസ്ഥ, എഴുതാനോ മറ്റെന്തെങ്കിലും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ സാധിക്കാതെ വരുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഷീലയുടെ അസുഖത്തിന് ഇപ്പോള്‍ ഏറെ മാറ്റമുണ്ടെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ശരീരത്തെ ബാലന്‍സ് ചെയ്യുന്ന കെമിക്കലിന്റെ ഉത്പാദനം തലച്ചോര്‍ ക്രമാനുഗതമായ നിര്‍ത്തുന്ന അവസ്ഥയാണ് പാര്‍ക്കിംങ്ങ്സണ്‍. അതുമൂലം പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് രോഗി എത്തും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന പതിനായിരക്കണക്കിന് രോഗികള്‍ക്കാണ് ഈ മരുന്നിന്റെ കണ്ടുപിടുത്തംമൂലം ഗുണം ലഭിക്കാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല