1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ ഘടകത്തിന്റെ നേതൃത്വത്തില്‍ ന്യൂകാസിലില്‍ ഐക്യദാര്‍ഡ്യ ദിനം ആചരിച്ചു. പുതിയ ഡാം നിര്‍മിച്ച്‌ നാല് ജില്ലകളിലെ 35 ലക്ഷം വരുന്ന ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടു കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്കും ഡല്‍ഹിയില്‍ ജോസ്.കെ.മാണി എം.പിയുടെയും ചപ്പാത്തില്‍ റോഷി അഗസ്റ്റിന്‍,മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ മാരുടെയും നിരാഹാര സമരങ്ങള്‍ക്ക് പ്രവാസി കേരള കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു.

മുല്ലപ്പെരിയാറിനെ സംരക്ഷിക്കുക, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക, തമിഴ്നാടിന് വെള്ളം കേരളത്തിന്‌ സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പ്ലക്കാര്‍ഡുകളും ആയി ന്യൂകാസില്‍ സെന്‍ട്രല്‍ കൊനുമെന്റ് സെന്ററില്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരിയും കത്തിച്ച് പിടിച്ചു നടത്തിയ പ്രതീകാത്മക പിന്തുണ നല്‍കല്‍ തദ്ദേശിയരുടെയും ഇന്ത്യക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ദേശീയ സമിതി അംഗങ്ങള്‍ ആയ ഷെല്ലി ഫിലിപ്, ജൂബി എം, യൂണിറ്റു ഭാരവാഹികളായ ജെറീഷ് പണിക്കര്‍, സിറില്‍ കൈപ്പുഴ, ടിട്ടു വൈപ്പിന്‍, ജെയിംസ് കണ്ണംകര, അജിത്‌ മണര്‍കാട്, ജിത്തു ചിങ്ങവനം തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.