സീറോ മലബാര്‍ സഭയുടെ ബിര്‍മിങ്ഹാം അതിരൂപത ചാപ്ലിനായി ശുശ്രൂഷ ചെയ്യുന്നതിന് ഫാ. ജയ്‌സണ്‍ കരിപ്പായി മേയ് 15 നെത്തും.നിലവിലുള്ള ചാപ്ലിന്‍ ഫാ. സോജി ഓലിക്കലിനോടൊപ്പം സഭാ മക്കള്‍ക്ക് സേവനം ചെയ്യുന്നതിനാണ് ഫാ. ജയ്‌സനെ നിയോഗിച്ചിട്ടുള്ളത്.പതിനാല് മാസ് സെന്ററുകളിലായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്ക് ഫാ. ജയ്‌സന്റെ സാന്നിധ്യം കൂടുതല്‍ ആത്മീയവളര്‍ച്ചയ്ക്ക് സഹായകമാകും.
ഇരിങ്ങാലക്കുട രൂപതയിലെ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗമായ അദ്ദേഹം 1996ലാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതയിലെ പത്തോളം ഇടവകകളില്‍ വികാരിയായും സഹവികാരിയായും സേവനമനുഷ്ഠിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കെ സി എസ് എല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതയുടെ കുടുംബകോടതി ജഡ്ജിയായതിനുശേഷമാണ് ബിര്‍മിങ്ഹാമിലെത്തുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം ഫാ. ജയ്‌സണ്‍ കരിപ്പായിക്ക് വിപുലമായ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു. 15ന് ബിര്‍മിങ്ഹാം എയര്‍പോര്‍ട്ടിലെത്തുന്ന ഫാ. ജയ്‌സനെ ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല